NEWS
‘നിങ്ങളുടെ തോക്കുകള്‍ തികയാതെ വരും മിനിസ്റ്റര്‍, ഇത് ബിഹാറല്ല’; അര്‍ജുനെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

തിരുവനന്തപുരം∙ പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കിക്ക് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ച് സുഹൃത്ത് ആകാശ് തില്ലങ്കേരി. അര്‍ജുന്‍ പൊലീസിനെ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തതിനോട് തനിക്ക് യോജിപ്പില്ലെന്നു പോസ്റ്റിൽ പറയുന്നു.കള്ളക്കേസില്‍ കുടുക്കിയ വികാരത്തള്ളിച്ചയിലാകാം അങ്ങനെ പ്രതികരിച്ചത്. അര്‍ജുന്‍റെ എടുത്തുചാട്ടത്തെ വിമര്‍ശിക്കുമ്പോള്‍ പൊലീസിന്‍റെ കള്ളക്കേസിനെ നിസ്സാരമാക്കാനില്ല. അര്‍ജുനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്. തെറ്റു ചെയ്തുവെന്നതിന്‍റെ പേരില്‍ പൗരനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടാന്‍ ഇത് ബിഹാറോ യുപിയോ അല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @akash.komath.9, @arjun.aayanki എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.
Fashion ⏭️


