NEWS
‘പടക്കം പൊട്ടുന്ന പോലുള്ള ശബ്ദമാണ് ആദ്യം കേട്ടത്… പിന്നീട് എന്തോ ശക്തിയായി കാറിനു മുകളിലേക്ക് വീണു’

ചങ്ങനാശേരി ∙ ‘അദ്ഭുതം’.. ഈ വാക്കിനു വലിയ അർഥമുണ്ടെന്ന് അടിവരയിടുന്നതാണ്, മരംവീണ് തകർന്ന് തരിപ്പണമായ കാറിൽനിന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട അച്ഛന്റെയും 4 മക്കളുടെയും അനുഭവം. കാറിന്റെ അവസ്ഥ കണ്ടാൽ ആരും നെഞ്ചിൽ കൈവച്ചുപോകും. അപകടസമയത്ത് മനഃസാന്നിധ്യം കൈവിടാതെ അച്ഛനും മക്കളും സുരക്ഷിതമായി പുറത്തിറങ്ങി. വ്യാഴാഴ്ച വൈകിട്ട് വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപത്താണ് റോഡരികിൽ നിർത്തിയ കാറിനു മുകളിലേക്ക് മരം കടപുഴകി വീണത്. നടയ്ക്കപ്പാടം പാലാകുന്നേൽ ജോർജ് ജോസഫും മക്കളായ മൈക്കിൾ (10), മിറിയം (8), മാർത്ത (6), മാർക്കസ് (ഒന്നര വയസ്സ്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. ഭാര്യ അന്ന ജോർജ് കാറിൽ നിന്നിറങ്ങി സാധനം വാങ്ങാനായി കടയിലേക്കു കയറിയതിന്റെ പിന്നാലെയാണ് അപകടം. ദുരന്തകാഴ്ച കണ്ട് വിറങ്ങലിച്ചുനിന്ന അന്നയ്ക്കു കൂടി ‘പുനർജന്മം’ നൽകുന്നതായിരുന്നു ഭർത്താവിന്റെയും മക്കളുടെയും തിരിച്ചുവരവ്.ഓടിയെത്തിയ നാട്ടുകാരോട് ലൈൻ ഓഫാക്കാൻ പറഞ്ഞു. അവർ കെഎസ്ഇബിയെ ബന്ധപ്പെട്ടെന്നാണ് കരുതുന്നത്. വൈദ്യുതി ഓഫായതോടെ മുൻവശത്തെ പാസഞ്ചർ സീറ്റിലെ ഗ്ലാസ് താഴ്ത്തി കുട്ടികളെ പുറത്തേക്കു കൈമാറി. പാസഞ്ചർ ഡോർ ചവിട്ടി തുറന്നാണ് എനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
Fashion ⏭️


