NEWS

‘ക്യാ ബോൽതി പബ്ലിക്’; രാജ്യവ്യാപക ക്യാംപെയ്നുമായി അഭിജീത് ദിപ്കെ: വിദ്യാഭ്യാസ പരിഷ്കരണം ലക്ഷ്യം


മുംബൈ ∙ ദേശവ്യാപക ക്യാംപെയ്നുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ‘ക്യാ ബോൽതി പബ്ലിക്’ എന്ന ക്യാംപെയ്ൻ ആരംഭിക്കുമെന്ന് ദിപ്കെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നമനമായിരിക്കും ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യം. സ്കൂൾ, കോളജ്, കോച്ചിങ് രംഗത്തെ വലിയ ഫീസ് സാധാരണക്കാർക്ക് വിദ്യാഭ്യാസം ചെലവേറിയതാക്കിയെന്ന് ദിപ്കെ പറഞ്ഞു. സിജെപിയുടെ കോർ ടീം യോഗത്തിനുശേഷം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാഭ്യാസ പരിഷ്കരണമാണ് ഞങ്ങൾ ഏറ്റെടുക്കാൻ പോകുന്ന ആദ്യത്തെ വിഷയം. രാജ്യത്ത് വിദ്യാഭ്യാസം ചെലവേറിയതായി. ഒന്നാം ക്ലാസ് വിദ്യാർഥിക്കുവരെ വർഷം 1–2 ലക്ഷം രൂപ ഫീസായി നൽകേണ്ടി വരുന്നു. ഡൊണേഷന് പുറമേയാണിത്. കോളജിലെയും കോച്ചിങ് ക്ലാസുകളുടെയും ഫീസിലും വലിയ വർധനവാണുള്ളത്. ഇത് വായ്പയെടുക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുന്നു. ഇതിൽനിന്ന് കുടുംബങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം മൗലികാവകാശമാണെന്നാണ് ഡോ.ബി.ആർ,അംബേദ്കർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി, പണമുണ്ടാക്കാനുള്ള അടിസ്ഥാന ബിസിനസായി വിദ്യാഭ്യാസം മാറിയിരിക്കുന്നു.’–ദിപ്കെ പറഞ്ഞു.


Fashion ⏭️

Back to top button