NEWS

അധികൃതർ അനങ്ങിയില്ല; നാടിനെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ ഇറങ്ങി


കുമരകം ∙ വേമ്പനാട്ടുകായലിലേക്കു പ്രവേശിക്കുന്ന ഒതളത്തോട്ടിലെ നദീമുഖത്തു വർഷങ്ങളായി അടിഞ്ഞുകിടന്ന പോളയും കടകക്കൂട്ടവും (പുല്ലിൻകൂട്ടം) മത്സ്യത്തൊഴിലാളികൾ നീക്കി. ഇതോടെ ചക്രംപടി ഭാഗത്തെ വെള്ളക്കെട്ടിനു പരിഹാരമായതിനൊപ്പം ജലഗതാഗതവും സാധ്യമായി. തോടു മുഖാരത്തുനിന്നു കായലിലേക്ക് 250 മീറ്ററിലേറെ നീളത്തിലും അത്രതന്നെ വീതിയിലും പുല്ലിൻകൂട്ടമുണ്ടായിരുന്നു.ചക്രംപടി ഭാഗത്തെ 10 തൊഴിലാളികൾ തൈക്കൂട്ടത്തിൽ ശിശുപാലന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ മുതൽ തുടങ്ങിയ ജോലി ഉച്ചയോടെയാണു തീർന്നത്. കിഴക്കൻ വെള്ളം കുത്തിയൊഴുകി വന്നതോടെ ചക്രംപടി ഭാഗത്തു വെള്ളക്കെട്ട് ഉണ്ടാകുകയും പുരയിടങ്ങളിലും വീടുകളിലുംവരെ കയറാവുന്ന സ്ഥിതിയുമായിരുന്നു. ചക്രംപടി മുതൽ കായൽ ഭാഗം വരെ ഉള്ള തോട്ടിലൂടെ നീരൊഴുക്ക് സുഗമമായതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുകയും ചെയ്തു.


Fashion ⏭️

Back to top button