NEWS
രക്ഷപ്പെടാൻ സീറ്റ്ബെൽറ്റ് തടസ്സമായി; കാർ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു

ഇടുക്കി ∙ ഏലപ്പാറ നാലാം മൈലിൽ കാർ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. ജെറിന്റെ ഭാര്യ ദിവ്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റു രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവടുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സീറ്റ് ബെൽറ്റ് കിടന്നതിനാൽ ജെറിന് പുറത്തിറങ്ങാൻ പറ്റിയില്ല. കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു.
Fashion ⏭️


