NEWS

പുലർച്ചെ കാട്ടാന കയറിയത് പലചരക്ക് കടയിൽ; കഴിച്ചത് പഴങ്ങളും പച്ചക്കറികളും

പ്രതീകാത്മകചിത്രം

തൃശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാന ആക്രമണം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് പലചരക്ക് കടയിൽ ആക്രമണം ഉണ്ടായത്. മാളിയക്കൽ പോളിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുൻഭാഗത്തെ ഷട്ടറും ചില്ലും തകർത്താണ് കാട്ടാന അകത്തുകയറിയത്.

കടയ്ക്കുള്ളിൽ കയറിയ ആന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വലിയതോതിൽ നശിപ്പിക്കുകയും ചെയ്തു. ഒന്നേകാൽ മണിക്കൂറോളം കടയ്ക്കകത്ത് നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ തുരത്തിയത്. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിൽ സ്ഥിരി ചെയ്യുന്ന ഏക കടയാണിത്.

English Summary

An elephant broke into a grocery shop at Puliyilappara in Athirappilly, Thrissur, around 3 a.m. on Thursday. The wild elephant smashed the shop’s shutter and glass frontage before entering. It ate fruits and vegetables and damaged other grocery items.
RELATED TOPICS: ELEPHANT ATTACK, ATHIRAPPILLY ELEPHANT ATTACK, PULIYILAPPARA SHOP DAMAGE, THRISSUR WILD ELEPHANT

Read News ⏭️

Back to top button