BUSINESS

യുപിഐ വഴി പണം അയക്കാറുണ്ടോ? 50000 രൂപ കടന്നാല്‍ പിടി വീഴാം, സുഹൃത്തുക്കള്‍ക്കും മറ്റും പണം അയക്കുമ്പോള്‍ ശ്രദ്ധിക്കുക


UPI Income Tax Limit: ചായക്കടയിലെ ചെറിയ പണമടവുകള്‍ മുതല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്ന വലിയ തുകകള്‍ വരെ ഇന്ന് നമ്മള്‍ യുപിഐ (UPI) വഴി നടത്തുന്നു. ഡിജിറ്റല്‍ ലോകത്ത് സ്‌നേഹത്തിന്റെയോ, അടിയന്തര ആവശ്യങ്ങളുടെയോ പേരില്‍ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും യുപിഐ വഴി പണം അയക്കുമ്പോള്‍ അറിയാതെ പോകുന്ന ചില നികുതി നിയമങ്ങളുമുണ്ട്. ചെറിയ തുകകളുടെ പങ്കുവെക്കലുകള്‍ മുതല്‍ വലിയ സമ്മാനങ്ങള്‍ വരെ നികുതി ബാധ്യത നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരം പണം അയയ്ക്കലുകളില്‍ ശ്രദ്ധിക്കേണ്ട നിയമങ്ങളും, നികുതി വശങ്ങളും ഇതാ. നികുതി ബാധ്യത എങ്ങനെ? ഇന്‍കം ടാക്‌സ് ആക്ട് (Sec 56(2)(x)) അനുസരിച്ച് മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സഹോദരങ്ങള്‍ പോലുള്ള അടുത്ത ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന പണത്തിന്, തുകയുടെ പരിധിയില്ലാതെ നികുതി ഒഴിവാക്കിയിട്ടുണ്ട്. ഇതിന് എത്ര തുക ലഭിച്ചാലും നികുതി നല്‍കേണ്ടതില്ല.ഒരു സാമ്പത്തിക വര്‍ഷത്തില്‍ സുഹൃത്തുക്കളില്‍ നിന്നോ, ബന്ധുക്കളല്ലാത്തവരില്‍ നിന്നോ ലഭിക്കുന്ന മൊത്തം സമ്മാനത്തുക 50,000 രൂപ വരെയെങ്കില്‍ നികുതി ബാധകമല്ല. എന്നാല്‍ ഈ തുക ഒരു വര്‍ഷം 50,000 കവിഞ്ഞാല്‍, ലഭിച്ച മുഴുവന്‍ തുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് വരുമാനമായി കണക്കാക്കി നികുതി അടയ്ക്കണം.വിവാഹ സമ്മാനങ്ങള്‍ മുതല്‍ മറ്റിടപാടുകള്‍ വരെവിവാഹത്തോടനുബന്ധിച്ച് സുഹൃത്തുക്കളില്‍ നിന്നോ, മറ്റുള്ളവരില്‍ നിന്നോ ലഭിക്കുന്ന പണത്തിനോ സമ്മാനങ്ങള്‍ക്കോ നികുതി നല്‍കേണ്ടതില്ല. അതിപ്പോള്‍ എത്ര രൂപയായലും പ്രശ്‌നമില്ല. പാരമ്പര്യമായി (Inheritance/ Will) ലഭിക്കുന്ന പണത്തിനും നികുതിയില്ല. നിങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കോ, കച്ചവടത്തിനോ പകരമായി യുപിഐ വഴി ലഭിക്കുന്ന പണം നിങ്ങളുടെ ബിസിനസ് വരുമാനമാണ് (Taxable Business Income). ഇതിന് കൃത്യമായി ആദായനികുതി കണക്കാക്കി റിട്ടേണ്‍ ഫയല്‍ ചെയ്യണം.ചെലവുകള്‍ പങ്കുവെക്കലും കടം കൊടുക്കലും വാങ്ങലുംസുഹൃത്തുക്കളുമൊത്ത് യാത്ര ചെയ്യുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ ബില്‍ തുക പങ്കുവെക്കുന്നതിനായി യുപിഐ (Bill Splitting) ഉപയോഗിക്കുന്നത് വരുമാനമായി കണക്കാക്കില്ല. കൊടുത്ത കടം തിരികെ വാങ്ങുന്നതിനും നികുതി ബാധകമല്ല. കാരണം ഇതു വരുമാനമല്ല.ശ്രദ്ധിക്കേണ്ട കാര്യംവലിയ തുകകളുടെ ബാങ്ക് ഇടപാടുകള്‍ ആദായനികുതി വകുപ്പ് കൃത്യമായി നിരീക്ഷിക്കാറുണ്ട്. അതിനാല്‍ യുപിഐ വഴി പണം അയക്കുമ്പോള്‍ അത് എന്ത് എന്ന് റിമാര്‍ക്കില്‍ രേഖപ്പെടുത്തുന്നത് നേട്ടമാകും. Remarks കോളത്തില്‍ Rent, Dinner Split, Loan Return എന്നിങ്ങനെ ഇടപാടിന്റെ ആവശ്യം വ്യക്തമായി രേഖപ്പെടുത്തുന്നത് ഭാവിയില്‍ നോട്ടീസ് വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.കട നടത്തുന്നവരോ, ഫ്രീലാന്‍സര്‍മാരോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ബിസിനസ് പണം സ്വീകരിക്കരുത്. ബിസിനസിന് പ്രത്യേക കറന്റ് അക്കൗണ്ടോ, ബിസിനസ് ക്യുആര്‍ കോഡോ ഉപയോഗിക്കുക. വലിയ യുപിഐ ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ തുക കടം നല്‍കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ അതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും വാട്ട്സ്ആപ്പ് ചാറ്റുകളും അല്ലെങ്കില്‍ കരാറുകളും തെളിവായി സൂക്ഷിക്കുക. യുപിഐ ആപ്പുകളില്‍ നിന്ന് ലഭിക്കുന്ന ക്യാഷ്ബാക്കുകള്‍, വൗച്ചറുകള്‍ എന്നിവ ഒരു വര്‍ഷം ആകെ 50,000 കടന്നാല്‍ അതും ടാക്‌സ് പരിധിയില്‍ വരും.നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു വര്‍ഷം വലിയ തുക വരുന്നുണ്ടെങ്കില്‍ ബാങ്കുകള്‍ ഇക്കാര്യം ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നിങ്ങളുടെ വാര്‍ഷിക വരുമാനവുമായി ചേര്‍ന്നുപോകാത്ത തുകകള്‍ അക്കൗണ്ടിലെത്തിയാല്‍ ഐടി വകുപ്പില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് ലഭിക്കാം.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button