NEWS
ഓണപ്പരീക്ഷ: ടൈംടേബിൾ നിശ്ചയിക്കാൻ ഇന്ന് യോഗം

തിരുവനന്തപുരം: സ്‌കൂളുകളിലെ പാദവാർഷിക പരീക്ഷകളുടെ (ഓണപ്പരീക്ഷ)ടൈംടേബിൾ തീരുമാനിക്കാൻ ക്യൂ.ഐ.പി യോഗം ഇന്ന് ചേരും.രാവിലെ 11ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
അദ്ധ്യാപക സംഘടനാ പ്രതിനിധികൾക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം.ഓഗസ്റ്റ് 12 മുതലാണ് ഓണപരീക്ഷ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ളത്.എന്നാൽ ഇതിന്റെ ടൈംടേബിൾ ഇതുവരെയും നിശ്ചയിക്കാൻ കഴിഞ്ഞിരുന്നില്ല.ഈ അദ്ധ്യയന വർഷം സ്‌കൂൾ മേഖലയിൽ നടപ്പാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങൾക്കും ക്യൂ.ഐ.പി യോഗം രൂപം നൽകും.സമഗ്ര ശിക്ഷാ കേരളവുമായി ബന്ധപ്പെട്ട നിയമനങ്ങളും യോഗത്തിൽ ചർച്ചയാകും.


