SPORTS
ട്വന്റി20യിൽ മാത്രമല്ല, വൈഭവ് സൂര്യവംശിയെ ഏകദിന ഫോർമാറ്റിലും കളിപ്പിക്കണം: ഗിൽ താഴേക്ക് ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം

മുംബൈ∙ ട്വന്റി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ ഏകദിന ഫോർമാറ്റിലും പരീക്ഷിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ഫറൂഖ് എൻജിനീയർ. 2027 ഏകദിന ലോകകപ്പിനു മുന്നോടിയായി വൈഭവിനെ, രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് സ്ലോട്ടിൽ പരീക്ഷിക്കണമെന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ നിലപാട്. നിലവിൽ രോഹിത്തിനൊപ്പം ഓപ്പണറാകുന്ന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മധ്യനിരയിലേക്ക് ഇറങ്ങി ടീമിനു കരുത്താകണമെന്നും ഫറൂഖ് എൻജിനീയർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.‘‘വൈഭവ് വലിയൊരു തുടക്കം നൽകുമ്പോള് പിന്നാലെയെത്തുന്ന താരങ്ങൾക്കെല്ലാം നിലയുറപ്പിക്കാൻ സമയം ലഭിക്കും. അങ്ങനെ ടീമിനു വലിയ സ്കോറിലേക്ക് എത്താന്‍ സാധിക്കും. തെറ്റുകളിൽനിന്ന് വൈഭവ് പാഠങ്ങൾ പഠിക്കുന്നുണ്ട്. വൈഭവ് സൂര്യവംശിയെ ഇന്ത്യ സൂക്ഷിച്ചുവയ്ക്കുക. അദ്ദേഹം രാജ്യത്തിന്റെ സമ്പത്താണ്.’’– ഫറൂഖ് എൻജിനീയര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയാണ് വൈഭവ് സൂര്യവംശിയെ ട്വന്റി20 ടീമിൽ കളിപ്പിക്കുന്നത്.
Auto ⏭️


