BUSINESS
വ്യാജ ആക്സിഡന്റ് ക്ലെയിമുകൾക്ക് പൂട്ടിട്ട് സുപ്രീം കോടതി; വാഹന ഉടമകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ആശ്വാസം

മോട്ടോർ വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചരിത്രപരമായ വിധിപ്രസ്താവവുമായി പരമോന്നത നീതിപീഠം. മോട്ടാർ വാഹന നിയമത്തിലെ സെക്ഷൻ 166 പ്രകാരം, സംഭവസ്ഥലത്ത് ഒരു വാഹനം ഉണ്ടായിരുന്നുവെന്ന കാരണം കൊണ്ടുമാത്രം ഹർജിക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിധിയുടെ പ്രാധാന്യംഈ വിധി സാധാരണക്കാരായ വാഹന ഉടമകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വാഹനം ഉൾപ്പെട്ട കേസാണെന്ന പേരിൽ വ്യാജമായി ഉയർന്നുവരുന്ന വൻതുകയുടെ ക്ലെയിമുകൾക്ക് തടയിടാൻ ഈ ഉത്തരവ് വഴി വെക്കും. വരും ദിവസങ്ങളിൽ സമാനമായ നിരവധി കേസുകളിൽ ഈ സുപ്രീം കോടതി വിധി കീഴ്വഴക്കമായി മാറുമെന്നതിൽ സംശയമില്ല.ഒരു മോട്ടാർ വാഹനത്തിന്റെ ഉപയോഗം മൂലമാണ് മരണമോ, പരിക്കോ നേരിട്ട് സംഭവിച്ചതെന്ന് തെളിയിക്കുന്ന വ്യക്തമായ നിയമപരവും, വസ്തുതാപരവുമായ ബന്ധം ഉണ്ടായിരിക്കണമെന്ന് വിധിയിൽ പറയുന്നു. ഒരേ സമയം വാഹന ഉടമകളെയും, ഇൻഷുറൻസ് കമ്പനികളെയും അന്യായമായ ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതാണ് ഈ ഉത്തരവ്.കേസിന്റെ പശ്ചാത്തലം2009 നവംബറിൽ ദിലീപ് അഗർവാൾ എന്നയാളുടെ കാറിൽ യാത്ര ചെയ്ത ആനന്ദ് എന്ന വ്യക്തിയെ കാണാതാവുകയും മൂന്ന് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. കാറിനുള്ളിൽ വെച്ചാണ് ആനന്ദ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കൾ മോട്ടാർ വാഹന നിയമത്തിലെ സെക്ഷൻ 166 പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ 5.64 ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയുംസ ഹൈക്കോടതി ഇത് 8.61 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾകാരണ ബന്ധത്തിന്റെ അഭാവം: കൊല്ലപ്പെട്ട വ്യക്തി അവസാനമായി യാത്ര ചെയ്തത് ആ കാറിലായിരുന്നു എന്നതുകൊണ്ട് മാത്രം മരണം വാഹനത്തിന്റെ ഉപയോഗം മൂലമാണെന്ന് കരുതാനാകില്ല. തെളിവുകളുടെ കുറവ്: വാഹനത്തിനുള്ളിൽ വെച്ച് പരുക്കേറ്റതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. രക്തക്കറയോ മറ്റ് ഫോറൻസിക് തെളിവുകളോ ലഭിച്ചിട്ടുമില്ല. കൂടാതെ വാഹനം അപകടത്തിൽപ്പെട്ടതായി തെളിവുകളുമില്ല.നിയമപരമായ വ്യവസ്ഥ: റീത്ത ദേവി Vs ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (2000) എന്ന കേസുമായി ബന്ധപ്പെട്ട മുൻ ഉത്തരവിനെ സുപ്രീം കോടതി ഈ കേസിൽ വ്യക്തമായി വേർതിരിച്ചു നിർത്തിയിട്ടുമുണ്ട്. റീത്ത ദേവി കേസിൽ, വാഹനം മോഷ്ടിക്കുന്നതിനിടയിലാണ് ഡ്രൈവർ കൊല്ലപ്പെട്ടത് എന്നതിനാലാണ് നഷ്ടപരിഹാരം അനുവദിച്ചിരുന്നത്. ആ കേസിൽ, നടന്ന കുറ്റകൃത്യത്തിന്റെ പ്രധാന കേന്ദ്ര ബിന്ദു വാഹനം തന്നെയായിരുന്നു. അത് മരണവും, മോട്ടാർ വാഹനത്തിന്റെ ഉപയോഗവും തമ്മിൽ ആവശ്യമായ ബന്ധം സൃഷ്ടിച്ചിരുന്നു.എന്നാൽ ഇവിടെ, ഒരു സംഭവത്തിൽ യാദൃശ്ചികമായി വാഹനം ഉൾപ്പെട്ടു എന്നതിലുപരി, വാഹനത്തിന്റെ സജീവമായ ഉപയോഗമാണ് അപകടത്തിനോ, മരണത്തിനോ കാരണമായതെന്ന് ഹർജിക്കാർ സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാരണങ്ങളാൽ ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ റദ്ദാക്കിയെങ്കിലും, കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബന്ധുക്കൾക്ക് ഇതിനകം ലഭിച്ച നഷ്ടപരിഹാര തുക തിരിച്ചടയ്ക്കേണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
Read News


