NEWS

യുവതിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ, സ്ഥലത്ത് രണ്ടുദിവസം മുമ്പും അപകടം, പരിക്കേറ്റയാൾ ചികിത്സയിൽ

പ്രതീകാത്മക ചിത്രം

ആലപ്പുഴ: അരൂർ തീരദേശ റെയിൽപ്പാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണന്റെ (25)​ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകളാണ് നേഹ.

തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണുമരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

നേഹയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രണ്ട് ദിവസം മുമ്പ് മാവേലി എക്സ്പ്രസിൽ നിന്നുവീണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അബ്‌ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിനിടെയാണ് രണ്ടാമത്തെ അപകടം നടക്കുന്നത്.

English Summary

A 25-year-old woman, Neha Krishnan from Olavanna, Kozhikode, was found dead on the coastal railway track between Aroor and Thuravoor in Alappuzha. Police suspect she accidentally fell from a moving train. The incident occurred at the same location where a 37-year-old man was seriously injured after falling from the Maveli Express two days earlier. Investigation is underway.
RELATED TOPICS: RAILWAY TRACK DEATH, WOMAN FOUND DEAD, RAILWAY ACCIDENT, KERALA RAILWAY NEWS, RAILWAY TRACK ACCIDENT

Read News ⏭️

Back to top button