NEWS

നിതിൻ രാജിന്റെ മരണം: ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു


കണ്ണൂർ ∙ നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശ്ശേരി എസ്‌സി– എസ്ടി കോടതി കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. റാമിനെ കസ്റ്റഡിയിൽ ലഭിച്ചാലേ കൂടുതൽ അന്വേഷണം നടത്താൻ സാധിക്കൂ എന്നറിയിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയിൽ  അപേക്ഷ നൽകിയത്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ഉൾപ്പെടെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 20നാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ അറസ്റ്റ് ചെയ്തത്. കീടങ്ങാൻ വരുന്നതിനിടെ കുടകിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റാമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ അറസ്റ്റ് റദ്ദാക്കിയ കോടതി റാമിനെ വിട്ടയച്ചു. വീണ്ടും റാമിനെ അറസ്റ്റ് ചെയ്യുന്നതിനു ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് കോടതി അനുമതി നൽകിയത്. എന്നാൽ കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് റാം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു. 


Fashion ⏭️

Check Also
Close
Back to top button