CINEMA

ഓണത്തിന് ഒരു മാസം,​ ആഗസ്റ്റ് 26ന് ടോക്‌സിക്

യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ തിയേറ്റിൽ എത്താൻ ഇനി ഒരു മാസം മാത്രം.തിരുവോണദിനമായ ആഗസ്റ്റ് 26ന് ടോക് സിക് ലോക വ്യാപകമായി റിലീസ് ചെയ്യും. ടോക്സിക്കിൽ നായകൻ മാത്രമല്ല, സഹതിരക്കഥാകൃത്തും സഹ നിർമ്മാതാവും ആണ് യഷ്. കെ ജി എഫ് 2 ന്റെ ബ്ലോക് ബസ്റ്റർ വിജയം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് യഷിന്റെ ചിത്രം റിലീസിനൊരുങ്ങുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ.

കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ ഭാഷകളിൽ റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി , ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കെച കെമ്പഡിക്ക എന്നിവർ ചേർന്നാണ് സംഘട്ടനം . വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു .


Business ⏭️

Back to top button