NEWS
ജോസ്നയ്ക്ക് 5 അക്കൗണ്ട്, ചെക്ക് വഴി വൻതുക പിൻവലിച്ചു; പണം എന്തു ചെയ്തു? നേരറിയാൻ ക്രൈംബ്രാഞ്ച്

കോട്ടയം∙ അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അയർക്കുന്നം സ്റ്റേഷനിലെ പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിലായാണ് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവർ മരിച്ചത്.അലൻ ഒഴികെയുള്ള 3 പേർ നൽകിയ മരണമൊഴികളിലെ വൈരുധ്യവും സാമ്പത്തിക ഇടപാടുകളുമാണ് കേസ് വിശദമായി അന്വേഷിക്കുന്നതിന് കാരണം. വിഷം എങ്ങനെ ഉള്ളിൽ ചെന്നുവെന്നത് സംബന്ധിച്ച് മൂവരും വിവിധ തരത്തിലാണ് മൊഴി നൽകിയത്. അലന്റെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഡോക്ടർമാർ അനുവദിച്ചിരുന്നില്ല. ഈ മാസം 13ന് ആയിരുന്നു കളനാശിനി കഴിച്ച് കുടുംബത്തിന്റെ ആത്മഹത്യ ശ്രമം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഓരോരുത്തരായി മരിച്ചത്. എന്നാൽ ചെക്ക് ഉപയോഗിച്ചാണ് വലിയ തുകകൾ പിൻവലിച്ചിരിക്കുന്നത്. 10 ലക്ഷത്തിലധികം രൂപയുടെ സ്വർണപ്പണയ വായ്പ ജോസ്ന അടുത്ത കാലത്തായി എടുത്തിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ ആഡംബര വസ്തുക്കളോ ആഭരണങ്ങളോ കണ്ടെത്താനായിട്ടില്ല. ചിട്ടിയുടെ പേരിൽ പലരിൽനിന്നായി ലക്ഷക്കണക്കിനു രൂപ ജോസ്ന വാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും ഈ പണം ചെലവഴിച്ചത് എങ്ങനെയെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
Fashion ⏭️


