AUTO
ഹ്യുണ്ടേയ് ‘ബയോൺ’ ഉടൻ ഇന്ത്യൻ വിപണിയിലേക്ക്: മാരുതി വിക്ടോറിസിന് ശക്തനായ എതിരാളി!

ഹ്യുണ്ടേയുടെ ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവി വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും. നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോടെയാവും വാഹനം ആദ്യം വിപണിയിലെത്തുക. വൈകാതെ സിഎന്‍ജി പതിപ്പും എത്തുമെന്നാണ് സൂചന. അതേസമയം ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയില് ഡീസല്‍, ഹൈബ്രിഡ് ഓപ്ഷനുകളുണ്ടാവില്ല. ഇന്ത്യന്‍ വിപണിയിലെ അണ്ടര്‍ബോഡി സിഎന്‍ജി കിറ്റുമായെത്തുന്ന ഏക എസ്യുവിയായ മാരുതി വിക്ടോറിസിനെ നേരിടാനാണ് ഹ്യുണ്ടേയ് ബയോണ്‍ എസ്യുവിയുമായി എത്തുന്നത്. നിലവില്‍ നാലു മീറ്ററില്‍ താഴെയുള്ള ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, എക്സ്റ്റര്‍ തുടങ്ങിയ വാഹനങ്ങളില്‍ മാത്രമാണ് ഹ്യുണ്ടേയ് സിഎന്‍ജി ഓപ്ഷന് നല്‍കുന്നത്. നിലവില്‍ വാഹനത്തിന്റെ അടിഭാഗത്ത് സിഎന്‍ജി കിറ്റുമായി നിലവിലുള്ള മാരുതി വിക്ടോറിസില്‍ സ്പെയര്‍ വീല്‍ ലഭ്യമല്ല. മിഡ്സൈസ് എസ്യുവി വിഭാഗത്തില്‍ ക്രേറ്റക്കു പുറമേ പുതിയ മോഡലായി ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയെ അവതരിപ്പിക്കാനാണ് ഹ്യുണ്ടേയുടെ ശ്രമം. ബജറ്റ് എസ്യുവിയായാവും ബയോണ്‍ എത്തുക. ഹൈബ്രിഡ് അടക്കം കൂടുതല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയുള്ള മോഡലാവും ക്രേറ്റ. പുതുതലമുറ ക്രേറ്റ 2027ല്‍ എത്തുകയും ചെയ്യും. ബിസി 4ഐ എന്ന കോഡ് നാമത്തിലാണ് ബയോണ്‍ ഹ്യുണ്ടേയ് വികസിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്തംബറോടെ വിപണിയിലെത്തിക്കാനാണ് ശ്രമം. ബയോണ്‍ എസ്യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രോസ് ഓവര്‍ ഡിസൈനിലെത്തുന്ന വാഹനത്തിന് എല്‍ഇഡി ലൈറ്റിങ്, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയുണ്ടാവും. ഏകദേശം 4.18 മീറ്ററാവും വാഹനത്തിന്റെ നീളം. ക്രേറ്റക്കു താഴെ എന്നാല്‍ വെന്യുവിന് മുകളിലായിട്ടാവും ബയോണ്‍ എസ്യുവിയെ ഹ്യുണ്ടേയ് കൊണ്ടുവരിക. അഡാസ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ള ആധുനി സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയാവും ബയോണ്‍ എസ്യുവിയെ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുകയെന്നും സൂചനയുണ്ട്.
Sports ⏭️


