CINEMA

പിവിടി- പ്രൈവറ്റ് ടീം ഫസ്റ്റ് ലുക്ക്

ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്… ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതി ഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് “പിവിടി-പ്രൈവറ്റ് ടീം”. ‘കമോൺഡ്രാ ഏലിയൻ ‘ എന്ന ചിത്രത്തിനു ശേഷം നന്ദ കുമാർ എ.പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നന്ദ കുമാർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നന്ദ കുമാർ,കുരിയാകോസ്,സാനി,ആലപ്പി പൊന്നമ്മ,ഷാജി ജോൺ പോൾ, അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദിലീപ് അലക്കോട് നിർവഹിക്കുന്നു. സംഗീതം-എൻ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റർ-നന്ദ കുമാർ,പി. ആർ. ഒ എ. എസ് .ദിനേശ്.


Business ⏭️

Back to top button