NEWS
വൻതിരക്കിൽ 8 കോച്ചുകളുമായി കഷ്ട യാത്ര; കൊല്ലം-എറണാകുളം മെമുവിൽ കോച്ചുകളുടെ എണ്ണം രണ്ടു ദിവസത്തിനുള്ളിൽ 12 ആക്കും

കൊല്ലം ∙ കൊല്ലത്തു നിന്നു കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം രണ്ടു ദിവസത്തിനുള്ളിൽ 12 ആക്കും. നാളെയും തിങ്കളാഴ്ചയുമായി കൂടുതൽ കോച്ചുകളുള്ള മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. എട്ട് കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ യാത്രക്കാരുടെ വൻ തിരക്ക് ചർച്ചയായിരുന്നു. വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്താണ് പരിഹാരം കണ്ടത്. അധിക കോച്ചുകൾ ലഭ്യമാക്കാൻ റെയിൽവേ ആസ്ഥാനത്തു നിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അടിയന്തര നിർദേശം നൽകുകയായിരുന്നു.തുടർന്ന് 12 കോച്ചുകളാക്കി സർവീസ് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ അധിക കോച്ചുകൾ ഇന്ന് കൊല്ലത്ത് എത്തും. സാങ്കേതിക നടപടികൾ പൂർത്തിയായാൽ നാളെത്തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ ഓഫിസ് ദിനത്തിൽ പൂർണമായും 12 കോച്ചുകളോടെയായിരിക്കും മെമു സർവീസ് നടത്തുകയെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
Fashion ⏭️


