NEWS
സർക്കാരിനെതിരെ സമരവുമായി സിപിഎം; പവർകട്ടിനെതിരെ മെഴുകുതിരി പ്രതിഷേധം

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിനെതിരെ സമര പരിപാടികളുമായി സിപിഎം. അപ്രഖ്യാപിത പവർ കട്ടിനെതിരെ നാളെ ലോക്കൽ കമ്മിറ്റി തലത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. നാളെ രാത്രി 7ന് എല്ലാ വീടുകളും മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ 30ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ പഞ്ചായത്തുകൾക്കു മുന്നിലും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
Fashion ⏭️


