NEWS

14 വയസ്സുകാരൻ സ്കൂട്ടറോടിച്ചു; വാഹനത്തിന്റെ ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ


കടയ്ക്കൽ ∙ 14 വയസ്സുകാരനായ കുട്ടി സ്കൂട്ടർ ഓടിച്ചതിനു വാഹനത്തിന്റെ റജിസ്റ്റേഡ് ഉടമയായ അമ്മയ്ക്ക്  26,000 രൂപ പിഴ ശിക്ഷ വിധിച്ച് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി. 2023 ഏപ്രിൽ 9ന് ചിതറ പൊലീസിന്റെ വാഹന പരിശോധന നടത്തുമ്പോഴാണ് കുട്ടി വാഹനം ഓടിച്ചു വന്നത്. എസ്ഐ മുഹസിൻ മുഹമ്മദ് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം തടഞ്ഞു. കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചു വരുത്തി കേസ് എടുക്കുകയായിരുന്നു.


Fashion ⏭️

Back to top button