NEWS

‘ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാട് ശരയില്ല, 10 ദിവസത്തിനകം മറുപടി നൽകണം’: അതൃപ്തി അറിയിച്ച് ഹൈക്കോടതി


കൊച്ചി ∙ വയനാട് മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്വീകരിച്ചു നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. പാരിസ്ഥിതിക അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട് ശരിയല്ലെന്ന് ഇന്ന് കോടതി പറഞ്ഞു. ഈ മാസം ഏഴിന് വയനാട് ജില്ലയിലെ ആനാക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ടക്കുഴൽ തുരങ്കപ്പാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തിൽ എട്ടു പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതിന്മേൽ അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് പരിശോധിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എ.കെ.പ്രീത എന്നിവരുടെ വിമർശനം. അമിക്കസ് ക്യൂറി റിപ്പോർട്ടിന്മേൽ 10 ദിവസത്തിനകം മറുപടി നൽകാനും കോടതി സർക്കാരിനു നിർദേശം നൽകി. വയനാട് മാത്രമല്ല, സംസ്ഥാനത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി അനുമതിയുള്ള പദ്ധതികളിൽ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്നും അതിനാൽ ഇടപെടാൻ കഴിയില്ലെന്നുമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാട് തികച്ചും തെറ്റാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തസാധ്യതകൾ വിലയിരുത്താനും തടയാനുമുള്ള നിയമപരമായ ഉത്തരവാദിത്തമുള്ള സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായ അതോറിറ്റിക്ക് തങ്ങളുടെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിന്റെ ആവശ്യപ്രകാരം ദുരന്ത നിവാരണത്തെക്കുറിച്ചുള്ള അനുമതിക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച അപേക്ഷ നിരസിക്കാൻ സംസ്ഥാന അതോറിറ്റിക്ക് അധികാരമില്ല. അതിനാൽ തീരുമാനം എടുക്കാൻ വിസമ്മതിച്ച അതോറിറ്റിയുടെ നടപടി പൂർണമായും നിയമവിരുദ്ധമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ തെറ്റായ നടപടിയും നിഷ്ക്രിയത്വവും ഭാവിയിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും വലിയ നാശനഷ്ടങ്ങൾക്കും വഴിതെളിക്കുന്നതാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. മാത്രമല്ല, അതോറിറ്റി അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതു പരിശോധിച്ച ശേഷമായിരുന്നു ഇന്ന് ഹൈക്കോടതിയുടെ ഇടപെടൽ.


Fashion ⏭️

Back to top button