BUSINESS

Q1 Results: ഓഹരി വില 143 രൂപ; അറ്റാദായത്തിൽ 36% കുതിപ്പുമായി ബാങ്ക് ഓഫ് ഇന്ത്യ, PSU സ്റ്റോക്ക് ടാർഗറ്റ് ഇങ്ങനെ


ഓഹരി വിപണിയിലെ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന ജൂൺ റിസൾട്ടുകളിലൊന്നാണ് (Q1FY27) ബാങ്ക് ഓഫ് ഇന്ത്യയുടേത്. മികച്ച റിസൾട്ടാണ് ഈ പൊതുമേഖലാ ബാങ്ക് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മിഡ്ക്യാപ് ഓഹരിയുടെ ലക്ഷ്യവില ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ബാങ്ക് ഓഫ് ഇന്ത്യഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണിത്. 1906ൽ സ്ഥാപിതമായി. ഡെപ്പോസിറ്റുകൾ, ലോണുകൾ, എൻ.ആർ.ഐ ബാങ്കിങ്, ഓൺലൈൻ സർവീസുകൾ തുടങ്ങി വൈവിദ്ധ്യമാർന്ന സേവനങ്ങൾ നൽകുന്നു. ബാങ്ക് ഓഫ് ഇന്ത്യ – ഒന്നാം പാദഫലങ്ങൾഈ ജൂൺ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 3,068 കോടി രൂപയാണ്. കഴിഞ്ഞ വർഷം സമാന പാദത്തിലെ 2,252 കോടി രൂപയേക്കാൾ 36% വർധനയാണിത്. സമാന കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 6,068 കോടി രൂപയിൽ നിന്ന് 6,833 കോടിയായി ഉയർന്നു. ബാങ്കിന്റെ അസറ്റ് ക്വാളിറ്റി കരുത്തോടെ തുടരുന്ന കാഴ്ച്ചയാണുള്ളത്. ഗ്രോസ് നോൺ പെർഫോമിങ് അസറ്റ് (GNPA) ഇക്കാലയളവിൽ 11 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ട് 1.81% എന്ന നിലയിലെത്തി. സമാന കാലയളവിൽ നെറ്റ് എൻ.പി.എ 24 ബേസിസ് പോയിന്റുകൾ മെച്ചപ്പെട്ട് 0.51% ആയി മാറി. സമാനമായി റിട്ടേൺ ഓൺ അസറ്റ്സ് (RoA), 19 ബേസിസ് പോയിന്റുകളുടെ വളർച്ചയോടെ 1.01% എന്ന നിലയിലെത്തി. ഗ്ലോബൽ ഡെപ്പോസിറ്റുകൾ വാർഷികാടിസ്ഥാനത്തിൽ 14.90% ഉയർന്ന് 9.57 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 8.33 ലക്ഷം കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ ഗ്ലോബൽ അഡ്വാൻസസ് 6.72 ലക്ഷം കോടി രൂപയിൽ നിന്ന് 18.64% ഉയർന്ന് 7.97 ലക്ഷം കോടി രൂപയിലെത്തിബാങ്ക് ഓഫ് ഇന്ത്യ ഓഹരി – ലക്ഷ്യവിലവെള്ളിയാഴ്ച്ച ഓഹരി വിപണി ക്ലോസ് ചെയ്തതിന് ശേഷമാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂൺ പാദഫലങ്ങൾ പുറത്തു വരുന്നത്. ഇന്ന് 0.29% ഉയർച്ചയോടെ 142.62 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ് നടന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ 23.99% നേട്ടമാണ് ഈ ഓഹരി നൽകിയിരിക്കുന്നത്. നിലവിലെ മാർക്കറ്റ് ക്യാപ് 64,930 കോടി രൂപയാണ്. ഈ ഓഹരിയിൽ 188 രൂപയിൽ ജിയോജിത് ബി.എൻ.പി പാരിബാസ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നു. ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 178/109 രൂപ നിലവാരങ്ങളിലാണ്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button