NEWS

ഓഹരി വിപണിയിലെ പുതിയ ആളാണോ? കെവൈസി നിർബന്ധം; ഋഷി കപൂർ, ഋഷി കെ ആയാലും പ്രശ്നം


കെവൈസി എന്ന് നിങ്ങൾ ഉറപ്പായും കേട്ടിട്ടുണ്ടാകും. നോ യുവർ കസ്റ്റമർ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് മുൻപും കെവൈസി പൂർത്തിയാക്കിയിരിക്കണം. അതിന് പാൻ, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് വിവരങ്ങൾ, ഒപ്പ് തുടങ്ങിയ വിവരങ്ങൾ നൽകണം. ഫോട്ടോ, ഒപ്പ് എന്നിവയുടെ പരിശോധനയുണ്ടാകും. നിങ്ങളുടെ പേരിലോ ഇനിഷ്യലിലോ ചെറിയ വ്യത്യാസം വന്നാൽപ്പോലും കെവൈസി പ്രക്രിയ പൂർത്തിയാവില്ല. തെറ്റുകൾ തിരുത്തി വീണ്ടും അപേക്ഷിക്കേണ്ടി വരും.തട്ടിപ്പ്, കള്ളപ്പണ വ്യാപനം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായാണ് കെവൈസി നിർബന്ധമാക്കിയത്. പലരും വിചാരിക്കുന്നത് കെവൈസി നടപടികൾ പൂർത്തിയാക്കേണ്ടത് ഓഹരി ബ്രോക്കർമാരുടെ പണിയാണെന്നാണ്. തെറ്റാണ്. ഉപഭോക്താവിന്റെ ചുമതലയാണത്. മാത്രമല്ല, ഉപഭോക്താവിന്റെ സുരക്ഷയാണ് കെവൈസി കൊണ്ടുള്ള പ്രധാനലക്ഷ്യവും. നിക്ഷേപം നടത്തുമ്പോൾ ആ വ്യക്തി യഥാർഥ ആൾ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതുകൊണ്ടാണ്, ഉപഭോക്താക്കളോട് കെവൈസി പൂർത്തിയാക്കാൻ ബ്രോക്കർമാരും ബാങ്കുകളും നിർബന്ധിക്കുന്നത്.പേരിലും ശ്രദ്ധ വേണം


Fashion ⏭️

Back to top button