NEWS
ബംഗ്ലദേശ് പ്രസിഡന്റ് പദം ഒഴിഞ്ഞ് മുഹമ്മദ് ഷഹാബുദ്ദീൻ; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക ∙ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെ അപ്രതീക്ഷിത രാജിയുമായി ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള അടുപ്പത്തെച്ചൊല്ലി നിലവിലെ സർക്കാരുമായി ഉടലെടുത്ത ഭിന്നതകൾക്കൊടുവിലാണ് പടിയിറക്കം. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദിൻ അഹമ്മദ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും. പുതിയ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പദവിയിൽ തുടരും.2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന, വരുന്ന ഡിസംബറിൽ ബംഗ്ലദേശിൽ തിരിച്ചെത്തുമെന്നും കോടതിക്ക് മുന്നിൽ കീഴടങ്ങുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹസീനയുടെ തിരിച്ചുവരവ് വാർത്തകൾക്ക് പിന്നാലെ, മുഹമ്മദ് ഷഹാബുദ്ദീൻ അവരുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. ഹസീന സർക്കാരിന്റെ കാലത്തെ അവസാന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഷഹാബുദ്ദീൻ.
Fashion ⏭️


