BUSINESS
ഇൻഫോസിസ് സിഇഒ സലിൽ പരേഖ് പടിയിറങ്ങുന്നു; ആശിഷ് കുമാർ ദാസ് പകരക്കാരൻ

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ സിഇഒ സ്ഥാനത്തുനിന്ന് സലിൽ പരേഖ് 2027 ഏപ്രിൽ ഒന്നിന് പടിയിറങ്ങും. ഇൻഫോസിസിനെ 9 വർഷക്കാലം സിഇഒ പദവിയിലിരുന്ന് നയിച്ച സലിൽ പരേഖ്, കമ്പനിയുടെ എഐ, ഡിജിറ്റൽ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചിരുന്നു. 2018 ജനുവരിയിൽ ഇൻഫോസിസിൽ ചേർന്ന പരേഖ്, കമ്പനിയുടെ സിഇഒ പദവി ഏറ്റവുമധികം കാലം വഹിച്ച സ്ഥാപകേതര വ്യക്തിയാണ്. അടുത്ത സിഇഒയായി ആശിഷ് കുമാർ ദാസിനെ (Ashiss Kumar Dash) നാമനിർദേശം ചെയ്തിട്ടുണ്ട്.
Travel ⏭️


