BUSINESS
നിധി ഒളിഞ്ഞിരിക്കുന്ന ചന്ദ്രന് തങ്ങളുടേതെന്ന് ട്രംപ്, ലക്ഷ്യം ശതകോടികളുടെ വിഭവങ്ങള്‍; നീക്കങ്ങള്‍ വേഗത്തിലാക്കി ISRO

NASA Artemis Mission : മുത്തശ്ശി കഥകളിലെ അമ്പിളി മാമന് ഇന്ന് ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക- അധികാര മോഹങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ചന്ദ്രനില്‍ കോളനികള്‍ നിര്‍മ്മിച്ച് വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ മത്സരിക്കുകയാണ്. ‘ചന്ദ്രന് ഞങ്ങളുടേതാണ്’ എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പുതിയ ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. 2030 ഓടെ 45 ബില്യണ്‍ ഡോളറിന്റെ ബഹിരാകാശ സാമ്പത്തിക അടിത്തറ ലക്ഷ്യമിട്ട് ഇന്ത്യയുടെ ഐഎസ്ആര്‍ഒയും (ISRO) നീക്കങ്ങള്‍ വേഗത്തിലാക്കി.പുതിയ അധികാര വടംവലിഅമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ചന്ദ്രന് ഞങ്ങളുടേതാണ്’ (The Moon is Ours) എന്ന പ്രഖ്യാപനത്തിന് അര്‍ത്ഥതലങ്ങള്‍ ഏറെയാണ്. ഭാവിയില്‍ ചന്ദ്രന് വേണ്ടിയുള്ള പുതിയൊരു ഭൗമരാഷ്ട്രീയ ( lunar geopolitics ) അധികാര വടംവലിയുടെ തുടക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നു. മുന്‍കാലങ്ങളെപ്പോലെ ചന്ദ്രനില്‍ വെറുതെ പോയി കൊടിനാട്ടി മടങ്ങുക എന്നതല്ല നിലവില്‍ രാജ്യങ്ങളുടെ ലക്ഷ്യം. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ച് സ്ഥിരമായ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍.അതേസമയം 1967-ലെ രാജ്യാന്തര ഉടമ്പടി പ്രകാരം ഒരു രാജ്യത്തിനും ചന്ദ്രന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനാകില്ല. പക്ഷെ നിയമങ്ങള്‍ക്ക് ഒരു വിലയും നല്‍കാത്ത ട്രംപ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. ചന്ദ്രനില്‍ ആദ്യമെത്തി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നവര്‍ക്ക് പ്രായോഗികമായ വലിയ നിയന്ത്രണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. നാസയുടെ ദൗത്യങ്ങള്‍ ഇവിടെ നിര്‍ണായകമാകുന്നു.എന്തുകൊണ്ട് രാജ്യങ്ങള്‍ ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്നുനാസയുടെ ‘ആര്‍ട്ടെമിസ്’ (Artemis) ദൗത്യവും, ചൈനയുടെയും റഷ്യയുടെയും പുതിയ ചാന്ദ്ര പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചന്ദ്രനില്‍ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ബഹിരാകാശ ഗവേഷണങ്ങളിലും പുതിയ സാങ്കേതികവിദ്യയിലും മറ്റ് രാജ്യങ്ങളേക്കാള്‍ പിന്നിലായിപ്പോകാതിരിക്കാനും, മേല്‍ക്കൈ നിലനിര്‍ത്താനും രാജ്യങ്ങള്‍ മത്സരിക്കുകയാണ്. ബഹിരാകാശത്തെയും, ചന്ദ്രനെയും മികച്ച പരീക്ഷണശാലകളായാണ് രാജ്യങ്ങള്‍ കാണുന്നത്. ചന്ദ്രനില്‍ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക വഴി സ്ഥിരവാസത്തിന് ആവശ്യമായ ഊര്‍ജ്ജം കണ്ടെത്താനും രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു.നിധി ഒഴിഞ്ഞിരിക്കുന്ന ചന്ദ്രന്ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ എക്കാലവും ഇരുള്‍മൂടിക്കിടക്കുന്ന ഗര്‍ത്തങ്ങളില്‍ ജലത്തിന്റെ (മഞ്ഞുപാളികള്‍) സാന്നിധ്യമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ ജലം ഉപയോഗിച്ച് ജീവവായുവായ ഓക്സിജനും, റോക്കറ്റ് ഇന്ധനത്തിനായുള്ള ഹൈഡ്രജനും നിര്‍മ്മിക്കാന്‍ കഴിയും.ചന്ദ്രനിലെ വിഭവങ്ങളെ വലിയൊരു വാണിജ്യ സാധ്യതയായാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. വലയൊരു നിധി ഗോളമായി ചന്ദ്രന് മാറുന്നതും ഇതുകൊണ്ട് തന്നെ. ചന്ദ്രനായി രാജ്യങ്ങള്‍ വലിയ ചെലവഴിക്കല്‍ നടത്തുന്നതും ഈ നിധിക്കായി തന്നെ.സ്പേസ് എക്സ് (SpaceX), ബ്ലൂ ഒറിജിന്‍ (Blue Origin) തുടങ്ങിയ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് ചന്ദ്രനിലെ പര്യവേക്ഷണങ്ങള്‍ക്കും, വാഹന നിര്‍മ്മാണത്തിനുമായി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്ര ലക്ഷ്യങ്ങള്‍ അമേരിക്കയുടെ പുതിയ ചാന്ദ്ര ദൗത്യങ്ങളില്‍ പ്രധാന പങ്കാളിയായി അവര്‍ ഇന്ത്യയെ പ്രതീക്ഷിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് നിര്‍മ്മാണം സ്വകാര്യ മേഖലയ്ക്ക് നല്കി, കൂടുതല്‍ ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നതും വലിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ബഹിരാകാശ മേഖല 2030 ഓടെ 45 ബില്യണ്‍ ഡോളറായി (അഞ്ചിരട്ടി) വളര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. കൂടുതല്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ വഴി ആഗോള ബഹിരാകാശ വിപണിയുടെ 8 മുതല്‍ 10 ശതമാനം വരെ സ്വന്തമാക്കാന്‍ ISRO-യും ഇന്ത്യയും ശ്രമിക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1967-ലെ പഴയ ബഹിരാകാശ നിയമങ്ങള്‍ പുതിയ കാലത്തെ വിഭവചൂഷണങ്ങളെയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചന്ദ്രനില്‍ ആദ്യമെത്തി സ്വന്തമായി താവളങ്ങളും, സുരക്ഷാ അതിരുകളും നിര്‍മ്മിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചേക്കാം. ഇത് രാജ്യങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാമെന്ന് ചിലര്‍ വിശ്വസിക്കുന്നു.ചന്ദ്രനിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി അമേരിക്കയും ചൈനയും ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് ഒരു പ്രത്യേക മേഖലയ്ക്ക് മേലുള്ള അവരുടെ അപ്രഖ്യാപിത കുത്തകയായി മാറിയേക്കാമെന്നത് വലിയൊരു ആശങ്കയാണ്. ചന്ദ്രനിലെ പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും അതിന്റെ സ്വഭാവിക തനിമയില്‍ വരുന്ന മാറ്റങ്ങള്‍ ഭൂമിക്ക് തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.
Read News


