LIFESTYLE

ആ മലയാളി ബുദ്ധി ജോൺ എബ്രഹാമിനുണ്ട്! മാറ്റം മുൻകൂട്ടി കണ്ടു; സ്വന്തമാക്കിയത് 84 കോടിയുടെ വീട്!


മലയാളി വേരുകളുള്ള ബോളിവുഡ് താരം ജോൺ എബ്രഹാം വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടല്ല ചർച്ചകൾ, മറിച്ച് മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയെ പിടിച്ചുലച്ച ഒരു വമ്പൻ ബിസിനസ് ഇടപാടിലൂടെയാണ്.മുംബൈയിലെ ഏറ്റവും ആഡംബരമേറിയ പ്രദേശങ്ങളിലൊന്നായ ബാന്ദ്ര വെസ്റ്റിൽ 84 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിൽ സ്വതന്ത്ര ബംഗ്ലാവുകൾക്ക് ആവശ്യക്കാർ ഏറുകയും എന്നാൽ ഭൂമിയുടെ ലഭ്യത വളരെ പരിമിതമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജോൺ എബ്രഹാമിന്റെ ഈ തന്ത്രപരമായ നീക്കം.സെന്റ് മാർട്ടിൻ റോഡിലെ ബംഗ്ലാവ്പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ അനുസരിച്ച്, ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ സെന്റ് മാർട്ടിൻ റോഡിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തവും എന്നാൽ എല്ലാവിധ ആഡംബര സൗകര്യങ്ങളുമുള്ളതുമായ ഒരിടമാണിത്. ഏകദേശം 1,017.6 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്ലോട്ടിൽ ഏകദേശം 193.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രധാന ബംഗ്ലാവും, അതിനോടൊപ്പം 31.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ഔട്ട്‌ഹൗസും ഉൾപ്പെടുന്നു.2026 ജൂലൈ 14-നാണ് ഈ വസ്തുവിന്റെ കൺവെയൻസ് ഡീഡ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തത്. 84 കോടി രൂപയുടെ ഈ വമ്പൻ ഇടപാടിനായി 5.04 കോടി രൂപയാണ് ജോൺ എബ്രഹാം സ്റ്റാംപ് ഡ്യൂട്ടിയായി മാത്രം അടച്ചത്. മൂന്ന് വർഷത്തിനിടയിലെ രണ്ടാമത്തെ വൻ നിക്ഷേപം


Cinema ⏭️

Back to top button