NEWS

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, വേറെയും പേരെ കരുതി വെച്ചിട്ടുണ്ട്; എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്’


കോഴിക്കോട് ∙ ‘‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട… അവൻ എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്… എന്റെ ഏട്ടന്റെ ഫോൺ കട്ടിലിൽ ഉള്ളിൽ ഒളിപ്പിക്കാൻ അവന് മാനസികരോഗം ഉണ്ടായിട്ടില്ലല്ലോ?.. അവൻ ധരിച്ച വസ്ത്രം കത്തിക്കാൻ അവന് ഒരു രോഗവും ഉണ്ടായിട്ടില്ലല്ലോ. അത് അഭിനയമാണ്. അഭിനയത്തിനാണ് പൊലീസും നിങ്ങളും രോഗം എന്ന് പറഞ്ഞു തള്ളുന്നത്.” കഴിഞ്ഞ ദിവസം പാളയത്ത് വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് പിടിയിലായത് ബന്ധുവാണെന്നറിഞ്ഞതിൽ പ്രതികരിക്കുകയായിരുന്നു ബിജുവിന്റെ സഹോദരി ബിന്ദു. ലഹരി ഉപയോഗിക്കുന്നവനാണ് പ്രതി.‘‘ഇവനെ പിടിച്ചു ചോദ്യം ചെയ്താൽ അറിയാം ഇവന്റെ പിറകിൽ ഇനി എത്ര ആളുണ്ട്? എത്ര ആളുകൾ എന്റെ ഏട്ടനെ കൊല്ലാൻ വന്നു എന്നത്. ഇവൻ വേറെയും പേരെ കരുതി വെച്ചിട്ടുണ്ട്. എന്റെ ഏട്ടനെ ആദ്യം ചെയ്താലേ ബാക്കിയുള്ളവരേ ചെയ്യാൻ പറ്റുുള്ളൂ. കുറച്ചു ദിവസം മുൻപ് ഇവന്റെ വീടിന്റെ സമീപത്തുള്ള ഒരാളെ അടിച്ചിട്ടുണ്ടായിരുന്നു. പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയി. അതിന്റെ ദേഷ്യം ഉണ്ടായിരുന്നു’’. വീട്ടിലെ സാഹചര്യം മനസ്സിലാക്കിയാണ് പ്രതി എത്തിയതെന്ന് അവർ പറഞ്ഞു. അച്ഛൻ സ്ഥലത്തില്ലായിരുന്നു. സാഹചര്യം മനസ്സിലാക്കി ദിവസം നോക്കി അവൻ തകർത്തതാണ്. അവന്റെ പിന്നിലെ ബാക്കിയുള്ളവരെയൊക്കെ കൊണ്ടുവരണം. ലഹരി മാഫിയ കഥ എനിക്ക് അറിയില്ല. പക്ഷേ ഇവന്റെ പിന്നിൽ ഇനിയും ആൾക്കാരുണ്ട്. അവരെ പൊലീസ് കണ്ടെത്തണമെന്നും സഹോദരി ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button