NEWS

ആലപ്പുഴ – എറണാകുളം ദേശീയപാത: മൂന്നിടത്ത് ടോൾ വരും, ഓച്ചിറയിലും ടോൾ ബൂത്ത്


ആലപ്പുഴ ∙ ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത വഴി പോകുന്നവർക്ക് ഉയരപ്പാതയിലെ ഒരു ടോൾ ബൂത്ത് ഉൾപ്പെടെ മൂന്നിടത്ത് ടോൾ നൽകേണ്ടി വരും. പറവൂർ– തുറവൂർ റീച്ചിൽ കൃപാസനം ജംക്‌ഷനിലും അരൂർ– തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലുമാണ് ഓരോ ടോൾ ബൂത്തുകൾ കൂടി വരുന്നത്. എറണാകുളം ജില്ലയിലേക്കു പ്രവേശിക്കാൻ അരൂരിനപ്പുറം കുമ്പളത്ത് നിലവിൽ ടോൾ പ്ലാസയുണ്ട്. ഇങ്ങനെയാണ് ആകെ 3 ടോൾ ബൂത്തുകളിലൂടെ പോകേണ്ടി വരുന്നത്. അതേസമയം, ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കു പോകുന്നവർക്ക് ഓച്ചിറയിലെ ഒരു ടോൾ ബൂത്ത് മാത്രമേ കടക്കേണ്ടതുള്ളൂ. ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ജില്ലയിൽ 30 കിലോമീറ്റർ പരിധിയിലാണ് ഓരോന്നും.


Fashion ⏭️

Back to top button