NEWS

വിഎസിന്റെ വീട്ടിലെത്തി പിണറായി; സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി


ആലപ്പുഴ ∙ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വിഎസിന്റെ ആലപ്പുഴയിലെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീട്ടിൽ തയാറാക്കിയ വിഎസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ പിണറായി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വലിയചുടുകാട്ടിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അനുസ്മരണ പരിപാടിയിൽ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റാൻ വിഎസ് നിർണായക പങ്കുവഹിച്ചെന്നും വി എസിന് പകരക്കാരനായി വിഎസ് മാത്രമേയുള്ളൂവെന്നും പിണറായി അനുസ്മരിച്ചു. പാർട്ടിപത്രത്തിൽ വിഎസ് അനുമരണം അച്ചടിച്ചുവന്ന വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറക്കാനാവാത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം വിഎസ് അനുസ്മരണം അടങ്ങിയ ലേഖനം പുറത്തിറങ്ങിയെങ്കിലും വിവാദം തുടരുകയാണ്.


Fashion ⏭️

Back to top button