NEWS

കോറോ ഹെൽത്ത്: ചർച്ചയിൽ ധാരണ, ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകും

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ ചർച്ചയിൽ

ധാരണയായി. സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് ധാരണ. നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകാമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് അഞ്ചു മാസത്തെ ശമ്പളം 26ന് മുൻപ് തന്നെ നൽകാൻ തീരുമാനമായത്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകൾ നൽകുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കമ്പനിയുടെ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ലെന്നായിരുന്നു കോറോ ഹെൽത്ത്‌ ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചത്. ചർച്ചയിൽ ഉമാ തോമസ് എം.എൽ.എ,സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ സുനിൽ കെ.എം,ജോയിന്റ് ലേബർ കമ്മീഷണർമാരായ സുരേഷ് കുമാർ ഡി, വിപിൻലാൽ കെ.വി, കോറോ ഹെൽത്ത് പ്രതിനിധികൾ, ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രതിനിധികൾ,തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവ‌ർ പങ്കെടുത്തു. കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യദ്വീന്ദർ സിംഗ് ജസ്പാൽ, സീനിയർ വൈസ് പ്രസിഡന്റ് രേണുക ദേവി, എച്ച്.ആർ വൈസ് പ്രസിഡന്റ് രേഖ എന്നിവർ വീഡിയോ കോൺഫറൻസ് വഴി ചർച്ചയിൽ പങ്കെടുത്തു.

Read News ⏭️

Back to top button