NEWS

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; ലോക്‌ഭവനിൽ ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർ, കേരളത്തിലും പ്രതിഷേധം

കോഴിക്കോട് നഗരത്തിൽ കോലം കത്തിച്ച് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം/കോഴിക്കോട്: നീറ്റ് വിഷയത്തിൽ ഡൽഹിയിൽ സിജെപിക്കൊപ്പം സമരം ചെയ്ത രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്ത് കെ.പി.സി.സി ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ലോക്ഭവനിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പൊലീസിനെ വച്ച് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

തലസ്ഥാനത്തിന് പുറമെ ജില്ലകൾ തോറും കോൺഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ കോലം കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. ഡൽഹിയിലെ പൊലീസ് നടപടിയിൽ വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

Read News ⏭️

Back to top button