‘ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം’; വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ
മുംബയ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. 83കാരനായ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. 36 മില്യൺ ആളുകളാണ് അമിതാഭ് ബച്ചനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ നടൻ പങ്കുവച്ച ഒരു പേഴ്‌സണൽ ബ്ലോഗാണ് ആരാധകർക്കിടയിൽ ആശങ്ക പരത്തുന്നത്.
ആരോഗ്യസ്ഥതിയെക്കുറിച്ചാണ് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. രോഗവിവരം പങ്കുവയ്‌ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ചാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ‘ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. ഐസിയുവിൽ വിദഗ്ദ്ധരായ ഡോക്‌ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. ഇപ്പോൾ ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലെത്തി. എന്നാൽ, വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം.
നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ, ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽവന്നുനിൽക്കും. അതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തികളുടെ തീരുമാനമാണ്. അതിൽ ശരിയോ തെറ്റോ ഇല്ല. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേരുന്നു’ – എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചിരിക്കുന്നത്.
നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അസുഖത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയത്.
English Summary
Veteran actor Amitabh Bachchan, 83, caused fan concern after revealing in a blog post he underwent surgery and was in ICU before being discharged. He described his return home as physically and mentally challenging, but did not disclose details of his health condition or illness, prompting well-wishes from his many followers.
RELATED TOPICS: AMITABH BACHCHAN, ABITABH BACHCHAN HEALTH UPDATE, ABITABH BACHCHAN SURGERY, ABITABH BACHCHAN BLOG POST
Business ⏭️


