ഹെന്ന ഉപയോഗിച്ചാൽ ഇനി തലമുടി ഡ്രൈ ആകില്ല, തയ്യാറാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ മതി

പ്രതീകാത്മക ചിത്രം
തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും വെളുത്ത മുടി മറയ്ക്കുന്നതിനുമായി ഹെന്ന ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ഹെന്ന പൗഡർ വാങ്ങി മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കുന്നവരാണ് ഏറെയും. കൃത്യമായ രീതിയിൽ ഹെന്ന ചെയ്താൽ മുടിയുടെ തിളക്കത്തിനും കരുത്തുറ്റ വളർച്ചയ്ക്കും സഹായകരമാകും.
അഴകുള്ള മുടി നൽകുന്നതിന് പുറമെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹെന്ന സഹായിക്കും. എന്നാൽ ഹെന്ന ഉപയോഗിച്ചതിന് ശേഷം മുടി വരണ്ടതാകുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഹെന്ന മുടിയെ ശക്തമാക്കുമെങ്കിലും ഈർപ്പം കുറയാൻ സാദ്ധ്യതയുണ്ട്. ഹെന്ന ഉപയോഗിച്ചതിന് ശേഷവും മുടി തിളക്കത്തോടെ ഇരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
തലമുടി ഡ്രൈ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹെന്നയിൽ മോയ്സ്ചറൈസിംഗ് ചേരുവകൾ ചേർക്കുക: തൈര്, കറ്റാർവാഴയുടെ ജെൽ, തേങ്ങാപ്പാൽ എന്നിവയിൽ ഏതെങ്കിലും ചേർത്താൽ മുടി ഡ്രൈ ആകുന്നത് കുറയും.
കഴുകിയതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കുക: ഹെന്ന ഉപയോഗിച്ചതിന് ശേഷം ഒരു നല്ല ഹൈഡ്രേറ്റിംഗ് കണ്ടീഷണർ ഉപയോഗിക്കുക.
എണ്ണ ഉപയോഗിക്കുക: ഹെന്ന ഉപയോഗിച്ചതിന് ശേഷം മുടി നന്നായി ഉണങ്ങിക്കഴിയുമ്പോൾ വെളിച്ചെണ്ണ, ബദാം ഓയിൽ എന്നിവയിൽ ഏതെങ്കിലും മുടിയിൽ പുരട്ടുക (കുറച്ച് തുള്ളികൾ)
ഹെയർ മാസ്ക്: ഹെന്ന ഉപയോഗിച്ച് ഒന്നുരണ്ട് ദിവസത്തിന് ശേഷം നല്ല കണ്ടീഷനിംഗ് ഹെയർ മാസ്ക് ഉപയോഗിക്കുന്നത് മുടിയുടെ ഈർപ്പം വീണ്ടെടുക്കാൻ സഹായിക്കും.
ഹെന്ന തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹെന്ന പൊടി
2–3 ടേബിൾസ്പൂൺ തൈര്
2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ
1 ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവ ചേർത്ത് ഹെന്ന തയ്യാറാക്കുക. ഇങ്ങനെ തയ്യാറാക്കിയാൽ ഹെന്നയുടെ ഗുണങ്ങൾ ലഭിക്കുന്നതിനൊപ്പം മുടി വരണ്ടതാകുന്നതും തടയും.
English Summary
Henna is widely used for enhancing hair health, shine, strength, and covering grey hair, also benefiting scalp health. While it strengthens hair, a common concern is post-application dryness. To counter this, it’s recommended to add moisturizing ingredients like yogurt or aloe vera gel to the henna mix. Using a hydrating conditioner after rinsing, applying a few drops of oil, or a conditioning hair mask can also prevent dryness, ensuring lustrous hair.
RELATED TOPICS: HENNA TIPS, HENNA WITHOUT HAIR DRYNESS, HOME MADE HENNA, HEALTHY HAIR, HAIR TIPS
Health ⏭️


