AUTO

റിവർ ഇലക്ട്രിക് ഇനി ആലപ്പുഴയിലും; പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു


ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്‌റ്റോര്‍ ആലപ്പുഴയിൽ ആരംഭിച്ചു. ആലപ്പുഴ തുമ്പോളി ഷോറൂമിൽ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ റിവർ റീജിയണൽ മാനേജർ ഡാനിസ് ഡേവിസ്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, മെമ്പർ റോബിൻ എന്നിവർ പങ്കെടുത്തു. ഇന്‍ഡി, ആക്‌സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്‌റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം.ഒറ്റത്തവണ ചാർജ് ചെയ്താൽ ഇൻഡി സ്കൂട്ടറുകൾക്ക് 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. 4 kWh ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടറിന് മണിക്കൂറിൽ 90 കി.മീ വേഗമുണ്ട്. വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗം കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിങ് സിസ്റ്റവും (CBS) ഇതിലുണ്ട്. മള്‍ട്ടി യൂട്ടിലിറ്റിയും സ്‌റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനോടുകൂടിയെത്തുന്ന ഇന്‍ഡി ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ട്രാവല്‍ പാര്‍ട്ണറായിരിക്കും.1,60,099 രൂപയാണ് ഇന്‍ഡിയുടെ എക്‌സ്‌ഷോറൂം വില. 


Sports ⏭️

Back to top button