NEWS
ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; അരമണിക്കൂറിന് ശേഷം പുറത്തിറക്കി, ‘ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നന്ദി’

തിരുവനന്തപുരം∙ ശശി തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. റോട്ടറി ക്ലബ്ബിന്റെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു തരൂർ. ആറാം നിലയിലേക്ക് ലിഫ്റ്റിൽ പോയതായിരുന്നു. ഹോട്ടൽ അധികൃതർ ലിഫ്റ്റ് തുറക്കാനായി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ ഫയർഫോഴ്സ് അധികൃതർ എത്തിയാണ് തരൂരിനെ പുറത്തിറക്കിയത്. അരമണിക്കൂർ നേരം തരൂർ ലിഫ്റ്റിൽ കുടുങ്ങി.
Fashion ⏭️


