NEWS
ഹോട്ടലിലെ ലിഫ്ടിൽ ശശി തരൂർ എംപി കുടുങ്ങി, ഒടുവിൽ പുറത്തിറക്കി

ശശി തരൂർ, ലിഫ്ട തുറക്കാനുള്ള ശ്രമം
തിരുവനന്തപുരം : ശശി തരൂർ എം.പി തിരവനന്തപുരത്തെ ഹോട്ടലിലെ ലിഫ്ടിൽ കുടുങ്ങി. പി.എം.ജി ജംഗ്ഷനിലെ ഹോട്ടൽ പ്രശാന്തിലെ ലിഫ്ടിലാണ് തരൂർ കുടുങ്ങിയത്. വൈകിട്ട് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.പി. ആറാംനിലയിലേക്ക് പോയപ്പോഴാണ് ലിഫ്ട് തകരാറിലായത്. 15 മിനിട്ടോളം തരൂർ ലിഫ്ടിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലിഫ്ട് തുറന്ന് അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. അമിതഭാരം കാരണമാണ് ലിഫ്ട് തകരാറിലായതെന്നാണ് വിവരം.


