NEWS

കുവൈത്തിൽ വൈദ്യുതി നിലയത്തിന് നേരെ ആക്രമണം, തീപിടിത്തം; ബഹ്റൈന് നേരെയും വ്യോമാക്രമണം; പ്രതിരോധിച്ച് സൈന്യം


കുവൈത്ത് സിറ്റി മനാമ ∙ കുവൈത്തിലെ പ്രധാന വൈദ്യുതി, ജല മന്ത്രാലയത്തിന് കീഴിലുള്ള പവർ ജനറേഷൻ ആൻഡ് വാട്ടർ ഡിസാലിനേഷൻ പ്ലാന്റിന് നേരെ ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ തീപിടിത്തമുണ്ടാവുകയും ഒട്ടേറെ വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതേത്തുടർന്ന് രാജ്യത്തെ അടിയന്തര പ്രതികരണ സംവിധാനങ്ങൾ സജീവമാക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്നും പ്രതിസന്ധി ഘട്ടത്തിലും മികച്ച രീതിയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് സ്വദേശികളോടും താമസക്കാരോടും മന്ത്രാലയം അഭ്യർഥിച്ചു.


Fashion ⏭️

Back to top button