AUTO

രണ്ട് പുതിയ കാറുകൾ; ഭാവിയുടെ ഹരിത വാഹനങ്ങൾക്ക് പുതിയ പ്ലാറ്റ്ഫോമുമായി ജെഎസ്ഡബ്ല്യു എംജി


ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുത്തൻ വാഹന പ്ലാറ്റ്‌ഫോം ആയ ‘എഡിഎപിടി’ (Advanced Drive Architecture Platform Technology) ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ ആർക്കിടെക്ചർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം, ഭാവിയിലെ എംജി കാറുകളുടെ അടിത്തറയായി മാറും.എന്താണ് എഡിഎപിടി പ്ലാറ്റ്‌ഫോം?ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ വിവിധ തരത്തിലുള്ള നൂതന ഇന്ധന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കാൻ സാധിക്കും എന്നതാണ് എഡിഎപിടിന്റെ പ്രധാന പ്രത്യേകത. ഈ ആർക്കിടെക്ചറിൽ ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ എന്നിങ്ങനെ നാലു തരം വാഹനങ്ങൾ നിർമിക്കാൻ സാധിക്കും.റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് വാഹനങ്ങൾഈ പ്ലാറ്റ്‌ഫോമിൽ പരമ്പരാഗത പെട്രോൾ, ഡീസൽ എൻജിനുകൾ മാത്രമുള്ള വാഹനങ്ങൾ ഉണ്ടായിരിക്കില്ല. പകരം പൂർണ്ണമായും ഇലക്ട്രിക്, ഹൈബ്രിഡ് സാങ്കേതികവിദ്യകൾക്ക് മാത്രമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.പ്രധാന സാങ്കേതിക സവിശേഷതകൾ


Sports ⏭️

Back to top button