CINEMA

യോദ്ധാവായി പ്രഭാസ് ഫൗസി ഡിസംബർ 3ന്

പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ഫൗസി ഡിസംബർ 3ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. 1940കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രത്തിൽ യോദ്ധാവായാണ് പ്രഭാസ് എത്തുന്നത്. 1932 മുതൽ തേടപ്പെടുന്ന മോസ്റ്റ് വാണ്ടഡ് കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സീതാ രാമം’ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രതീക്ഷകൾ ഏറെയാണ്. ഇമാൻവി ആണ് നായിക. ബോളിവുഡ് താരങ്ങളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- സുദീപ് ചാറ്റർജി സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, പി.ആർ.ഒ- ശബരി.


Business ⏭️

Back to top button