പുഴയിൽ വിഷം കലക്കി മീൻപിടുത്തം; ചാലിയാറിന്റെ കൈവഴിയിൽ നിരവധി മീനുകൾ ചത്തുപൊങ്ങി

പ്രതീകാത്മക ചിത്രം
കോഴിക്കോട്: രാമനാട്ടുകര മുട്ടിയറയിൽ പുഴയിൽ വിഷം കലക്കി മീൻപിടിക്കാൻ ശ്രമം. ചാലിയാറിന്റെ കൈവഴിയിലാണ് വിഷം കലക്കിയത്. ഇവിടെ നിരവധി മീനുകൾ ചത്തുപൊങ്ങിയെന്നാണ് റിപ്പോർട്ട്. സംശയം തോന്നി നാട്ടുകാർ എത്തിയപ്പോൾ സംഘം ഓടിരക്ഷപ്പെട്ടു. പ്രതികളെത്തിയ വാഹനവും വലയും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തെ സഹായിക്കാനെത്തിയ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
English Summary
An attempt to catch fish by poisoning a stream was reported at Muttiyara near Ramanattukara in Kozhikode. The incident occurred in a tributary of the Chaliyar River, where several fish were found dead. The suspects fled after local residents became suspicious and reached the spot. Police seized the vehicle and fishing net used by the group, and one person who allegedly assisted the suspects has been taken into custody. An investigation is underway.


