NEWS

‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ


ടെഹ്റാൻ ∙ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് ആഹ്വാനം നൽകിയ പ്രമുഖ അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചതിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ. ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രവും പിടിച്ച് ഡോണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്ന തരത്തിലുള്ള ചിത്രവും വാർത്തയ്ക്കൊപ്പം പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും കാണാം. മറ്റൊരു പ്രമുഖ ഇറാനിയൻ പത്രമായ ‘വതൻ-ഇ എംറൂസ്’ ഗ്രഹാമിനെ ‘മരണത്തിന്റെ വ്യാപാരി’ എന്നാണ് വിശേഷിപ്പിച്ചത്. 


Fashion ⏭️

Back to top button