തമിഴ്മുരുകനുമായി ധനുഷും വെട്രിമാരനും

തമിഴ്മുരുകനുമായി ധനുഷും വെട്രിമാരനും
ധനുഷ് നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പീരിയഡ് ചിത്രത്തിന് തമിഴ് മുരുകൻ എന്നു പേരിട്ടു. എ.ഐയിൽ നിർമ്മിച്ച പ്രഖ്യാപന വീഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി. ഹിന്ദു ദൈവമായ മുരുകന്റെ കഥയാണ് ചിത്രത്തിന്റേത് . പൊള്ളാതവൻ, ആടുകളം, വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങൾക്കുശേഷം ധനുഷും വെട്രിമാരനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. തിരക്കഥ അറിവുമതി, സായ് അഭ്യങ്കർ ആണ് ഈണം.
മുരുകന്റെ കഥയുമായി തമിഴിൽ തന്നെ ശിവകാർത്തികേയൻ നായകനായി സെയ്യോൻ, ജൂനിയർ എൻ.ടി.ആർ നായകനായി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ’ഗോഡ് ഓഫ് വാർ” എന്ന ചിത്രം തെലുങ്കിലും ഒരുങ്ങുന്നുണ്ട്. ഗോഡ് ഓഫ് വാറിന്റെ പ്രഖ്യാപനം കഴിഞ്ഞ ആഴ്ചയായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം. ശിവകാർത്തികേയൻ നായകനായ ബ്ളോക് ബസ്റ്റർ ചിത്രം അമരനുശേഷം കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന സെയ്യോൻ ശിവകുമാർ മുരുകേശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കടുത്ത മുരുക ഭക്തനായി ശിവകാർത്തികേയൻ എത്തുന്ന ചിത്രത്തിൽ രാജ് ബി. ഷെട്ടി ആണ് പ്രതിനായകൻ. സന്തോഷ് നാരായണൻ ഈണം ഒരുക്കുന്നു.
Source link


