BUSINESS
മുകേഷ് അംബാനി ഹാപ്പി; ഒരാഴ്ച്ച 6225 കോടിയുടെ ‘ലോട്ടറി’, ആസ്തിയിൽ കുതിപ്പ്, ഇന്ത്യയിലെ മുൻനിര കമ്പനികളിൽ 4 എണ്ണം നേട്ടത്തിൽ

പോയ വാരം മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 6,224.97 കോടി രൂപയുടെ വൻ വർധന. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിപണി മൂല്യം ഉയർന്നതിനെ തുടർന്നാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ആദ്യ 10 കമ്പനികളിൽ 4 എണ്ണം നേട്ടമുണ്ടാക്കി. മുകേഷ് അംബാനിയും റിലയൻസുംനിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി റിലയൻസ് ഇൻഡസ്ട്രീസാണ്. ഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിക്ക് നിലവിൽ 89.79 ബില്യൺ ഡോളറുകളുടെ ആസ്തിയാണുള്ളത്. അദ്ദേഹം നിലവിൽ ലോകധനികരിൽ 22ാം സ്ഥാനത്താണ്. ഇന്ത്യൻ ഓഹരി വിപണിവാരാന്ത്യത്തിൽ ഇന്ത്യൻ വിപണി സൂചികകൾ നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. നിഫ്റ്റി 50 സൂചിക 244.10 പോയിന്റുകൾ (1.02%) ഉയർന്ന് 24,206.90 പോയിന്റുകളിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ് ഇൻഡെക്സ് 827.57 പോയിന്റുകളുടെ (1.08%) നേട്ടത്തോടെ 77,569.39 പോയിന്റുകളിലെത്തി. നിഫ്റ്റി ബാങ്ക് സൂചിക 793.45 പോയിന്റുകൾ (1.39%) കയറി 58,045.90 പോയിന്റുകളിൽ ക്ലോസ് ചെയ്തുകഴിഞ്ഞ വാരം മുഴുവനായി പരിഗണിക്കുമ്പോൾ സെൻസെക്സ് 194.52 പോയിന്റുകളുടെയും (0.255), നിഫ്റ്റി 63.95 പോയിന്റുകളുടെയും (0.26%) ഇടിവാണ് നേരിട്ടത്. തുടർച്ചയായ നാല് വാരങ്ങളിലെ നേട്ടത്തിന് ശേഷം പോയ ആഴ്ച്ച ഓഹരി വിപണിയിൽ താഴ്ച്ചയുണ്ടായതായി റെലിഗെയർ ബ്രോക്കിങ് റിസർച്ച് അനലിസ്റ്റ് അജിത് മിശ്ര ചൂണ്ടിക്കാട്ടി. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും വർധിക്കുന്നതും, ക്രൂഡ് ഓയിൽ വില കയറുന്നതുമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവിധ കമ്പനികളുടെ പ്രകടനംകമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്നേട്ടമുണ്ടാക്കിയ 4 കമ്പനികൾ1. എച്ച്.ഡി.എഫ്.സി ബാങ്ക് : 35,808.09 കോടി, 12,69,454.42 കോടി2. ഭാരതി എയർടെൽ : 34,896.92 കോടി, 11,98,774.22 കോടി3. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : 16,065.5 കോടി, 5,60,205.05 കോടി4. റിലയൻസ് ഇൻഡസ്ട്രീസ് : 6,224.97 കോടി, 17,71,206.33 കോടിനഷ്ടം നേരിട്ട 6 കമ്പനികൾ1. ഹിന്ദുസ്ഥാൻ യൂണിലിവർ : 12,088.65 കോടി, 5,04,997.65 കോടി2. ലാർസൺ & ടുബ്രോ : 11,040.23 കോടി, 5,42,938.40 കോടി3. ടാറ്റ കൺസൾട്ടൻസി സർവീസസ് : 8,574.87 കോടി, 7,48,600.40 കോടി4. ബജാജ് ഫിനാൻസ് : 7,813.58 കോടി, 6,35,327.78 കോടി5. ഐ.സി.ഐ.സി.ഐ ബാങ്ക് : 6,315.32 കോടി, 10,05,379.71 കോടി6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 3,461.48 കോടി, 9,56,430.44 കോടിമാർക്കറ്റ് ക്യാപ് – ടോപ് 10 കമ്പനികൾ1. റിലയൻസ് ഇൻഡസ്ട്രീസ് 2. എച്ച്.ഡി.എഫ്.സി ബാങ്ക്3. ഭാരതി എയർടെൽ4. ഐ.സി.ഐ.സി.ഐ ബാങ്ക്5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ6. ടാറ്റ കൺസൾട്ടൻസി സർവീസസ്7. ബജാജ് ഫിനാൻസ്8. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 9. ലാർസൺ & ടുബ്രോ10. ഹിന്ദുസ്ഥാൻ യൂണിലിവർDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


