ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം എത്രദിവസം വരെ കഴിക്കാം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

പ്രതീകാത്മക ചിത്രം
പാകം ചെയ്ത ഭക്ഷണം ബാക്കി വന്നാൽ പലരും അത് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണം പെട്ടെന്ന് കേടായി പോകാൻ സാദ്ധ്യതയുണ്ട്. സാധാരണയായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുറെ നേരം കഴിഞ്ഞാണ് അവ ഫ്രിഡ്ജിൽ വയ്ക്കുന്നത്. ചിലപ്പോൾ രാവിലെ ഉണ്ടാക്കിയ കറി രാത്രിയായിരിക്കും ഫ്രിഡ്ജിൽ വയ്ക്കുന്നത്.
എന്നാൽ ഇത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം ഫ്രിഡ്ജിലേക്ക് മാറ്റണം. കൂടുതൽ സമയം ഭക്ഷണം സാധാരണ താപനിലയിൽ ഇരിക്കുന്നത് ബാക്ടീരിയകൾ വേഗത്തിൽ പെരുകാൻ കാരണമാകും. എന്നാൽ ചൂടുള്ള ഭക്ഷണം ഉടനെ ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്തശേഷം മാത്രമേ ഇവ മാറ്റാവൂ. ബാക്കി വന്ന ഭക്ഷണം എപ്പോഴും വൃത്തിയുള്ളതും വായുകടക്കാത്തുമായ പാത്രങ്ങളിൽ വേണം സൂക്ഷിക്കാൻ. ഇത് ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ബാക്ടീരിയകൾ ഇതിലേയ്ക്ക് എത്തുന്നത് തടയും.
ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ കഴിച്ചുതീർക്കുക. ഭക്ഷണം കൂടുതൽ ദിവസം സൂക്ഷിക്കുന്നത് ബാക്ടീരിയകൾ വളരാൻ കാരണമാകും. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഫ്രിഡ്ജിൽ നിന്ന് എടുക്കുമ്പോൾ കഴിക്കാൻ ഉദ്ദേശിക്കുന്ന അളവ് മാത്രം ചൂടാക്കുന്നതാണ് നല്ലത്. വീണ്ടും വീണ്ടും തണുപ്പിക്കുന്നതും ചൂടാക്കുന്നതും ബാക്ടീരിയയെ വളർത്തുന്നു.
English Summary
Experts advise refrigerating cooked food within two hours of preparation, ensuring it cools first, to inhibit bacterial growth. Store leftovers in clean, airtight containers and consume within two to three days. Avoid repeated reheating and cooling; only warm the portion intended for immediate consumption to maintain food safety and prevent bacterial proliferation.
RELATED TOPICS: LEFTOVER FOOD FRIDGE, LEFTOVER FOOD, REFRIGERATOR STORAGE, FRIDGE TIPS, COOKED FOOD STORAGE
Source link


