NEWS

മൂക്കുത്തിക്കുവേണ്ടി അരുംകൊല: കൃത്യമായ ആസൂത്രണം; കുളിമുറിയിലെ ഡ്രമ്മിൽ ഇട്ടു മൃതദേഹം കത്തിച്ചു


പാലക്കാട്∙ മൂക്കുത്തിക്കായി ആട്ടയാമ്പതി ന്യൂ ഉന്നതി സ്വദേശി സരസാളിനെ (66) കൊലപ്പെടുത്തിയ പ്രതിയും അയൽവാസിയുമായ ഉദയകുമാറിന്റെ നീക്കങ്ങൾ കൃത്യമായ ആസൂത്രണത്തോടെ. കൂടുതൽ പേർക്കു കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന സരസാളിനെ കാണാനില്ലെന്നു കഴിഞ്ഞമാസം 12നാണു മകൾ ബേബി കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.തമിഴ്നാട്ടിൽ താമസിച്ചു ജോലിക്കുപോയിരുന്ന ഉദയകുമാർ ഇടയ്ക്കു മാത്രമാണ് ആട്ടയാമ്പതിയിലെ വീട്ടിൽ വന്നിരുന്നത്. സരസാൾ താമസിക്കുന്ന വീടിന്റെ തൊട്ടടുത്താണ് ഉദയകുമാറിന്റെ വീട്. തൊട്ടടുത്തായി മറ്റു വീടുകളുണ്ടെങ്കിലും മിക്കവരും പണിക്കുപോകുന്നതിനാൽ പകൽ ഈ ഭാഗത്ത് ആരുമുണ്ടാകില്ല. സരസാളിന്റെ മൂക്കിന്റെ ഇരുവശത്തുമായി ഉണ്ടായിരുന്ന അരപ്പവനോളം വരുന്ന മൂക്കുത്തി പ്രതി നേരത്തേ നോക്കിവച്ചിരുന്നു.


Source link

Back to top button