NEWS

ഇന്ത്യയിൽ ഇനി ‘അഹിംസ’ ഓഹരികളും; അദാനി ഉൾപ്പെടെ ‘നല്ല 326 കമ്പനികളിൽ’ നിക്ഷേപിക്കാം, 4 എണ്ണം കേരളക്കമ്പനികൾ


ഇനി ‘അഹിംസ’ മുറുകെപ്പിടിച്ച് നിക്ഷേപിക്കാം. ഇന്ത്യയിൽ‌ ഇതാദ്യമായി ‘അംഹിസ’ ഓഹരി സൂചികയ്ക്ക് തുടക്കമിട്ട് ദേശീയ ഓഹരി വിപണി അഥവാ എൻഎസ്ഇ. ‘നിഫ്റ്റി500 അഹിംസ’ എന്നാണ് പുതിയ സൂചികയുടെ പേര്. ഇപ്പോൾ 326 കമ്പനികളുടെ ഓഹരികളാണ് സൂചികയിലുള്ളത്. അതിൽ 4 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. മൃഗങ്ങളെ ദ്രോഹിക്കാതെ ബിസിനസ് ചെയ്യുന്ന കമ്പനികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ‘നിഫ്റ്റി500 അഹിംസ’ സൂചിക. അഹിംസഗെയിൻ ഫൗണ്ടേഷന്റെ അംഹിസ ഇൻവെസ്റ്റ്മെന്റ് മൂവ്മെന്റ് (എഐഎം) പ്രകാരമാണ് കമ്പനികളെ സൂചികയിൽ ഉൾപ്പെടുത്തുന്നത്. കമ്പനിയുടെ ഉൽപന്നങ്ങൾ, സേവനം, ബിസിനസ് രീതികൾ എന്നിവ പരിശോധിച്ച് ഇവ അഹിംസ രീതികളുമായി ചേർന്നു പോകുമെന്ന് ക‍ൃത്യമായി ഉറപ്പിക്കും. നാലു കേരളക്കമ്പനികളുമുണ്ട്. കല്യാൺ ജ്വല്ലേഴ്സ്, ഫെർട്ടിലൈസേഴ്സ് ആൻ‍ഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്), ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്സ് എന്നിവയാണവ.


Source link

Back to top button