പ്ലേലിസ്റ്റുകളിൽ ഒന്നാമത്, രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും റീലുകളിൽ കോരിത്തരിപ്പായി ആമിറിന്റെയും കജോളിന്റെയും ആ ഹിറ്റ് ഗാനം

‘ദേഖോ നാ’ എന്ന ഗാനത്തിൽ ആമീർ ഖാനും കജോളും.
ബോളിവുഡ് സിനിമകളിൽ മഴയും പ്രണയും ഇഴചേർന്ന ഗാനങ്ങൾ എക്കാലത്തും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാറുണ്ട്. ആളുകളുടെ ജീവിതത്തിലെ മനോഹരമായ ഓർമ്മകളുമായി ഈ പാട്ടുകൾ കണക്‌ട് ചെയ്യപ്പെടും. അത്തരത്തിൽ 20 വർഷം മുൻപ് ഇറങ്ങിയിട്ടും ഇന്നും എല്ലാവരുടെയും ഇഷ്ട ഗാനങ്ങളിലൊന്നാണ് ‘ദേഖോ നാ’. സോഷ്യൽ മീഡിയ റീലുകളിൽ ഈ പാട്ട് ഇന്നും വലിയ ട്രെൻഡിംഗാണ്. സൂപ്പർ താരം ആമിർ ഖാനും നടി കജോളും തകർത്തഭിനയിച്ച ‘ഫനാ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സോനു നിഗവും സുനീധി ചൗഹാനുമാണ് ‘ദേഖോ നാ’ ആലപിച്ചിരിക്കുന്നത്.
‘യഷ് രാജ് ഫിലിംസി’ന്റെ യൂട്യൂബ് ചാനലിലുള്ള ‘ദേഖോ നാ’യുടെ പാട്ട് ഇതിനോടകം 4.4 കോടിയിലധികം (44 മില്യൺ) ആളുകൾ കണ്ടുകഴിഞ്ഞു. വരികൾ എഴുതിക്കാണിക്കുന്ന ലിറിക്കൽ വീഡിയോ മാത്രം 1.5 കോടിയിലധികം (15 മില്യൺ) ആളുകളാണ് കണ്ടത്. പാട്ടിന്റെ വരികൾ ആളുകൾക്ക് അത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിന് തെളിവാണിത്.
‘ദേഖോ നാ’ എന്ന ഗാനത്തിൽ ആമീർ ഖാനും കജോളും.
മഴയത്ത് ചിത്രീകരിച്ച റൊമാന്റിക് രംഗങ്ങളിലെ താരങ്ങളുടെ തകർപ്പൻ കെമിസ്ട്രി പ്രേക്ഷകരുടെ ഹൃദയവും കവരുന്നു. ആ കാലഘട്ടത്തിലെ മിക്കവരുടെയും പ്രിയപ്പെട്ട ഗാനമായി ദേഖോ നാ’ മാറി. മനംമയക്കുന്ന ഈണവും മികച്ച വരികളും ഇന്നും പുതുമയോടെ നിലനിൽക്കുന്നതിനാൽ, ബോളിവുഡിലെ ഏറ്റവും മികച്ച മഴപ്പാട്ടുകളിൽ ഒന്നായി ‘ദേഖോ നാ’ കണക്കാക്കപ്പെടുന്നു.
റിലീസ് ചെയ്ത് ഏകദേശം ഇരുപത് വർഷത്തോടടുക്കുമ്പോഴും ഗാനത്തിന്റെ മാന്ത്രികത ആളുകളെ ആകർഷിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇൻസ്റ്റാഗ്രാം റീലുകളിൽ ഇന്നും ‘ദേഖോ നാ’യ്ക്ക് ലഭിക്കുന്ന സ്വീകാര്യത. കുനാൽ കൊഹ്‌ലി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു ‘ഫനാ’. ആമിർ ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഋഷി കപൂർ, കിരൺ ഖേർ, തബു, അലി ഹാജി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. ലോകമെമ്പാടുമായി 100 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു.
English Summary
‘Dekho Na’, from the Aamir Khan and Kajol starrer ‘Fanaa’, released two decades ago, remains widely popular. Sung by Sonu Nigam and Sunidhi Chauhan, it has garnered over 44 million YouTube views, with its lyrical video exceeding 15 million. Kunal Kohli’s ‘Fanaa’ was a major global hit, collecting over 100 crore rupees.
Source link


