FASHION

മുടി കൊഴിച്ചിലാണോ, അതോ മുടി നേർത്തുവരുന്നതാണോ? വ്യത്യാസം തിരിച്ചറിയാം


മുടി കൊഴിച്ചിൽ പലരിലും പല തരത്തിലാണ്. താൽക്കാലിക മുടികൊഴിച്ചിലും (Hair Shedding) മുടി നേർത്തുവരലും (Hair Thinning) തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും ഓരോന്നിനും വ്യത്യസ്തവുമാണ്.ഷെഡ്ഡിങ്, താൽക്കാലിക മുടികൊഴിച്ചിൽ: സാധാരണയേക്കാൾ കൂടുതൽ മുടിയിഴകൾ ഒരേസമയം വിശ്രമഘട്ടത്തിലേക്ക് (Resting Phase) കടന്ന് കൊഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ മുടിവേരുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ, കാരണങ്ങൾ നിയന്ത്രണത്തിലായാൽ മുടി വീണ്ടും വളരുകയും ചെയ്യും. കടുത്ത മാനസിക സമ്മർദം, പനി-ശസ്ത്രക്രിയ പോലുള്ള അസുഖങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, പ്രസവാനന്തര മാറ്റങ്ങൾ, പോഷകക്കുറവ്, ക്രാഷ് ഡയറ്റുകൾ, പെട്ടെന്നുള്ള ശരീരഭാരക്കുറവ്, കാലാവസ്ഥാ മാറ്റങ്ങൾ ഇവയൊക്കെയാണ് ഇതിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.തിന്നിങ്, ക്രമേണ മുടി നേർത്തുവരൽ: മുടിയിഴകൾ ഓരോന്നായി കനം നഷ്ടപ്പെട്ട് ചെറുതും ദുർബലവുമായി മാറുന്ന അവസ്ഥയാണിത്. ഇതിൽ മുടിയുടെ സാന്ദ്രത പതിയെ കുറയുകയും തലയോട്ടി കൂടുതൽ തെളിഞ്ഞുകാണുകയും ചെയ്യും. പ്രധാന കാരണങ്ങൾ: പാരമ്പര്യഘടകങ്ങൾ, ആൻഡ്രജൻ ഹോർമോണുകളുടെ സ്വാധീനം, പ്രായം കൂടുന്നത്, ദീർഘകാല ഹോർമോൺ അസന്തുലിതാവസ്ഥ, തലയോട്ടിയിലെ സ്ഥിരമായ അണുബാധകൾ. ചികിത്സിക്കാതിരുന്നാൽ ഈ അവസ്ഥ ക്രമേണ വഷളാകാൻ സാധ്യതയുണ്ട്.ഷെഡ്ഡിങ്ങും തിന്നിങ്ങും തമ്മിലുള്ള പ്രധാന വ്യത്യാസം: ഷെഡ്ഡിങ് എന്നാൽ മുടിയുടെ എണ്ണം ഒരേസമയം കൂടുതലായി കൊഴിയുന്ന അവസ്ഥയാണ്. തിന്നിങ് എന്നാൽ മുടിയിഴകളുടെ കനം കുറഞ്ഞ് മുടി ക്രമേണ ദുർബലമാകുന്ന അവസ്ഥയും. ഷെഡ്ഡിങ്ങിൽ ഹെയർ ബ്രഷിലും തലയണയിലും ബാത്ത്റൂമിലെ ഡ്രെയിനിലും കൂടുതൽ മുടിയിഴകൾ കാണാം. എന്നാൽ തിന്നിങ്ങിൽ അത്രയും മുടി കൊഴിയുന്നില്ലെങ്കിലും മുടി പതിയെ കുറയുന്നതാണ് ശ്രദ്ധയിൽപ്പെടുക.ലക്ഷണങ്ങൾ തിരിച്ചറിയാം ഷെഡ്ഡിങ്: പെട്ടെന്ന് മുടികൊഴിച്ചിൽ കൂടുക ഹെയർബ്രഷിൽ വലിയ തോതിൽ മുടി കുടുങ്ങുക തലയണയിലും വസ്ത്രങ്ങളിലും മുടിയിഴകൾ കാണുക കുളിക്കുമ്പോൾ കൂടുതൽ മുടി കൊഴിയുക താൽക്കാലികമായി മുടിയുടെ കട്ടി കുറയുക തിന്നിങ്ങിന്റെ ലക്ഷണങ്ങൾ:  മുടി പിരിയുന്ന ഭാഗം (Parting) കൂടുതൽ വീതിയാകുക നെറ്റിഭാഗത്തെ മുടി പിന്നോട്ട് പോകുക തലയോട്ടി കൂടുതൽ തെളിഞ്ഞുകാണുക മുടിയിഴകൾ കനം കുറഞ്ഞ് ദുർബലമാകുക മുടിയുടെ സാന്ദ്രത പതിയെ കുറയുകവിദഗ്ധരുടെ അഭിപ്രായത്തിൽ, ഷെഡ്ഡിങ് മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുകയോ, തിന്നിങ് കൂടുതൽ പ്രകടമാകുകയോ ചെയ്താൽ ഡോക്ടറുടെ സഹായം തേടണം. പ്രത്യേകിച്ച് തിന്നിങ്ങിൽ ചികിത്സ വൈകിക്കരുത്. രണ്ട് പ്രശ്‌നങ്ങൾക്കും ഒരേ ചികിത്സയല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാരണം രണ്ടിന്റെയും അടിസ്ഥാനകാരണം വ്യത്യസ്തമാണ്. ഷെഡ്ഡിങ്ങിന് യഥാർഥ കാരണം കണ്ടെത്തി അത് പരിഹരിക്കുന്ന ചികിത്സയാണുള്ളത്. പോഷകക്കുറവ് പരിഹരിക്കൽ, മാനസിക സമ്മർദം കുറയ്ക്കൽ, ആവശ്യമായ ഉറക്കവും വിശ്രമവും, ശരീരം സ്വാഭാവികമായി മുടി വീണ്ടും വളർത്താനുള്ള സമയം നൽകുക എന്നതൊക്കെയാണ് പ്രതിവിധികൾ. കൂടാതെ, മുടി ശക്തമായി വലിക്കുന്ന ടൈറ്റ് ഹെയർസ്‌റ്റൈലുകൾ ഒഴിവാക്കുന്നതിലും സിൽക്ക് തലയണക്കവർ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. 


Source link

Back to top button