NEWS
സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷയേകി ചർച്ചകൾ; ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാതയൊരുങ്ങുന്നു, ആഗോള എണ്ണ വിപണിക്ക് ആശ്വാസം

ജിദ്ദ/ദോഹ∙ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിൽ പ്രതീക്ഷ ജനിപ്പിച്ച് ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാത തുറക്കുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾക്ക് തുടക്കമായി. ലോകത്തെ പ്രമുഖ ഊർജ വിതരണ പാതയായ ഹോർമുസിലെ തടസ്സങ്ങൾ നീക്കി നാവിഗേഷൻ സ്വാതന്ത്ര്യവും പ്രാദേശിക സുസ്ഥിരതയും വീണ്ടെടുക്കാനുള്ള ശക്തമായ നയതന്ത്ര ശ്രമങ്ങളാണ് ടെഹ്‌റാനിൽ പുരോഗമിക്കുന്നത്. ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ആഗോള സാമ്പത്തിക-വ്യാപാര മേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കടലിടുക്കിലെ കപ്പൽ ഗതാഗത വരുമാനം പങ്കിടുന്നതിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം ധാരണയിലെത്താനുള്ള അവസാനഘട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്.
Fashion ⏭️


