NEWS

ഇടയ്ക്കിടെ കനത്ത മഴ: മൂന്നാർ മലയിടിച്ചിൽ മണ്ണ് നീക്കുന്നത് തുടരുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം


മൂന്നാർ ∙ ദേശീയപാതയിൽപെട്ട പഴയ മൂന്നാറിൽ മലയിടിച്ചിലുണ്ടായ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നത് തുടരുന്നു. ഇടയ്ക്കിടെയുള്ള കനത്ത മഴ മണ്ണു നീക്കുന്നതിന് തടസ്സമാകുന്നുണ്ട്. കൂടാതെ വിള്ളലുണ്ടായ ഭാഗത്ത് ശക്തമായ നീരൊഴുക്കുമുണ്ട്. ഇന്നു കൂടി പരമാവധി മണ്ണ് നീക്കിയ ശേഷം നാളെ മുതൽ ദേശീയപാത വഴി ഒരു വരിയായെങ്കിലും വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമത്തിലാണ് ദേശീയപാതാ അധികൃതരും ജില്ലാ ഭരണകൂടവും.കഴിഞ്ഞ ദിവസമാണ് പഴയ മൂന്നാർ സിഎസ്ഐ പള്ളിയുടെ ഭൂമിയിൽ 100 മീറ്ററിലധികം ദൂരത്തിൽ വിള്ളലുണ്ടായി മല ഇടിഞ്ഞുതാഴ്ന്നത്. ദേശീയപാതയിലെ ബൈപാസ് പാലം മുതൽ ആർഒ കവല വരെയുള്ള ഭാഗത്തെ ഗതാഗതം നിരോധിച്ചതോടെ ബൈപാസ് റോഡ് വഴിയാണു നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. അഞ്ചാം ദിവസവും കനത്ത ഗതാഗതക്കുരുക്കാണിവിടെ അനുഭവപ്പെടുന്നത്. ഒരു കിലോമീറ്റർ ദൂരം കടക്കാൻ ഒരു മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്.


Source link

Back to top button